< സങ്കീർത്തനങ്ങൾ 55 >

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കണമേ; എന്റെ യാചനയ്ക്ക് മറഞ്ഞിരിക്കരുതേ.
Я аминте, Думнезеуле, ла ругэчуня мя ши ну Те аскунде де черериле меле!
2 എനിക്ക് ചെവിതന്ന് ഉത്തരമരുളണമേ; ശത്രുവിന്റെ കൂക്കുവിളി നിമിത്തവും ദുഷ്ടന്റെ പീഢ നിമിത്തവും ഞാൻ എന്റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
Аскултэ-мэ ши рэспунде-мь! Рэтэческ ынкоаче ши ынколо ши мэ фрэмынт
3 അവർ എന്റെ മേൽ നീതികേട് ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
дин причина зарвей врэжмашулуй ши дин причина апэсэрий челуй рэу. Кэч ей арункэ ненорочиря песте мине ши мэ урмэреск ку мыние.
4 എന്റെ ഹൃദയം എന്റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെ മേൽ വീണിരിക്കുന്നു.
Ымь тремурэ инима ын мине ши мэ купринде спайма морций,
5 ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
мэ апукэ фрика ши гроаза ши мэ яу фиорий.
6 “പ്രാവിനെപ്പോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” എന്ന് ഞാൻ പറഞ്ഞു.
Еу зик: „О, дакэ аш авя арипиле порумбелулуй, аш збура ши аш гэси ундева одихнэ!”
7 അതേ, ഞാൻ ദൂരത്ത് സഞ്ചരിച്ച്, മരുഭൂമിയിൽ പാർക്കുമായിരുന്നു! (സേലാ)
Да, аш фуӂи департе де тот ши м-аш дуче сэ локуеск ын пустиу.
8 ഞാൻ കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ട് ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!
Аш фуӂи ын грабэ ла ун адэпост де вынтул ачеста нэпрасник ши де фуртуна ачаста.
9 കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
Нимичеште-й, Доамне, ымпарте-ле лимбиле, кэч ын четате вэд силэ ши чертурь;
10 ൧൦ രാവും പകലും അവർ അതിന്റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ട്.
зи ши ноапте ей ый дау окол пе зидурь: нелеӂюиря ши рэутатя сунт ын сынул ей;
11 ൧൧ ദുഷ്ടത അതിന്റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
рэутатя есте ын мижлокул ей ши виклешугул ши ыншелэтория ну липсеск дин пецеле ей.
12 ൧൨ എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പ് പറഞ്ഞത് എന്നെ വെറുക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
Ну ун врэжмаш мэ батжокореште, кэч аш суфери; ну потривникул меу се ридикэ ымпотрива мя, кэч м-аш аскунде динаинтя луй.
13 ൧൩ നീയോ എന്നോട് സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
Чи ту, пе каре те сокотям уна ку мине, ту, фрате де круче ши приетен ку мине!
14 ൧൪ നാം തമ്മിൽ മധുരസമ്പർക്കം ചെയ്ത് പുരുഷാരവുമായി ദൈവാലയത്തിലേക്ക് പോയിരുന്നല്ലോ.
Ной, каре трэям ымпреунэ ынтр-о плэкутэ приетение ши не дучям ымпреунэ ку мулцимя ын Каса луй Думнезеу!
15 ൧൫ മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; അവർ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്. (Sheol h7585)
Сэ винэ моартя песте ей ши сэ се кобоаре де вий ын Локуинца морцилор, кэч рэутатя есте ын локуинца лор, ын инима лор! (Sheol h7585)
16 ൧൬ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
Дар еу стриг кэтре Думнезеу, ши Домнул мэ ва скэпа.
17 ൧൭ ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ച് കരയും; കർത്താവ് എന്റെ പ്രാർത്ഥന കേൾക്കും.
Сяра, диминяца ши ла амязэ, офтез ши ӂем, ши Ел ва аузи гласул меу.
18 ൧൮ എന്നോട് എതിർത്തു നിന്നവർ അനേകം പേരായിരുന്നു. അവർ ആരും എന്നോട് അടുക്കാത്തവിധം കർത്താവ് എന്റെ പ്രാണനെ വീണ്ടെടുത്ത് സമാധാനത്തിലാക്കി;
Мэ ва скэпа дин лупта каре се дэ ымпотрива мя ши-мь ва адуче пачя, кэч мулць май сунт ымпотрива мя!
19 ൧൯ കാലം ആരംഭിക്കുന്നതിനുമുമ്പ് സിംഹാസനസ്ഥനായ ദൈവം എന്റെ നിലവിളികേട്ട് അവരെ തോല്പിക്കും. (സേലാ) അവർക്ക് മാനസാന്തരമില്ല; അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
Думнезеу ва аузи ши-й ва смери, Ел, каре дин вешничие стэ пе скаунул Луй де домние. Кэч ын ей ну есте ничо нэдежде де скимбаре ши ну се тем де Думнезеу.
20 ൨൦ തന്നോട് സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്ത് തന്റെ സഖ്യത അവൻ ലംഘിച്ചിരിക്കുന്നു.
Ей пун мына пе чей че трэяу ын паче ку ей ши ышь калкэ легэмынтул.
21 ൨൧ അവന്റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
Гура лор есте дулче ка смынтына, дар ын инимэ поартэ рэзбоюл; кувинтеле лор сунт май алунекоасе декыт унтделемнул, дар, кынд ес еле дин гурэ, сунт ниште сэбий.
22 ൨൨ നിന്റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവിടുന്ന് നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല.
Ынкрединцязэ-ць соарта ын мына Домнулуй ши Ел те ва сприжини! Ел ну ва лэса ничодатэ сэ се клатине чел неприхэнит.
23 ൨൩ ദൈവമേ, അങ്ങ് അവരെ നാശത്തിന്റെ കുഴിയിലേക്ക് ഇറക്കും; കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കുകയില്ല; എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
Ши Ту, Думнезеуле, ый вей коборы ын фундул гропий. Оамений сетошь де сынӂе ши де ыншелэчуне ну вор ажунӂе нич жумэтате дин зилеле лор. Еу ынсэ мэ ынкред ын Тине!

< സങ്കീർത്തനങ്ങൾ 55 >