< സങ്കീർത്തനങ്ങൾ 54 >

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്ന് ശൌലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ വായ്മൊഴി രൂപം നൽകിയത്. ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ; അങ്ങയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരണമേ.
in finem in carminibus intellectus David cum venissent Ziphei et dixissent ad Saul nonne David absconditus est apud nos Deus in nomine tuo salvum me fac et in virtute tua iudica me
2 ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കണമേ; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കണമേ.
Deus exaudi orationem meam auribus percipe verba oris mei
3 അഹങ്കാരികള്‍ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല.
quoniam alieni insurrexerunt adversum me et fortes quaesierunt animam meam non proposuerunt Deum ante conspectum suum diapsalma
4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നു.
ecce enim Deus adiuvat me Dominus susceptor animae meae
5 കർത്താവ് എന്റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയണമേ.
avertet mala inimicis meis in veritate tua disperde illos
6 സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും.
voluntarie sacrificabo tibi confitebor nomini tuo Domine quoniam bonum
7 കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ട് രസിക്കും.
quoniam ex omni tribulatione eripuisti me et super inimicos meos despexit oculus meus

< സങ്കീർത്തനങ്ങൾ 54 >