< സങ്കീർത്തനങ്ങൾ 5 >
1 ൧ സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ; എന്റെ ധ്യാനം ശ്രദ്ധിക്കണമേ;
Przewodnikowi chóru, na Nechylot. Psalm Dawida. Nakłoń ucha ku moim słowom, PANIE, zważ na moje westchnienie.
2 ൨ എന്റെ രാജാവും എന്റെ ദൈവവുമേ, എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ; അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.
Słuchaj pilnie głosu mego wołania, mój Królu i mój Boże, bo się do ciebie modlę.
3 ൩ യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ; രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു.
PANIE, z rana usłyszysz mój głos, z rana zaniosę do ciebie [modlitwę] i będę czekał.
4 ൪ അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല.
Ty bowiem nie jesteś Bogiem, który miłuje nieprawość, zły z tobą nie zamieszka.
5 ൫ അഹങ്കാരികൾ തിരുസന്നിധിയിൽ നില്ക്കുകയില്ല; നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകക്കുന്നു.
Głupcy nie ostoją się przed twymi oczyma. Nienawidzisz wszystkich czyniących nieprawość.
6 ൬ വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
Wytracisz tych, którzy mówią kłamstwa. PAN brzydzi się człowiekiem krwawym i podstępnym.
7 ൭ ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്ക് ചെന്ന് അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.
Lecz ja dzięki obfitości twego miłosierdzia wejdę do twego domu, oddam pokłon przed twoim świętym przybytkiem w twojej bojaźni.
8 ൮ യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിലുള്ള അങ്ങയുടെ വഴി കാണിച്ചുതരേണമേ.
Prowadź mnie, PANIE, w swojej sprawiedliwości ze względu na moich wrogów; wyprostuj przede mną twoją drogę.
9 ൯ അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
Bo w ich ustach nie ma szczerości, ich wnętrze pełne przewrotności, ich gardło jest grobem otwartym, swoim językiem pochlebiają.
10 ൧൦ ദൈവമേ അവരെ കുറ്റം വിധിക്കണമേ; അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ; അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.
Spustosz ich, Boże! Niech upadną przez własne zamiary. Z powodu ich licznych występków odtrąć ich, ponieważ buntują się przeciwko tobie.
11 ൧൧ എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും;
Lecz niech się radują wszyscy, którzy tobie ufają; niech zawsze wykrzykują [z radości], bo ty będziesz ich osłaniał. Niech rozradują się w tobie ci, którzy miłują twoje imię.
12 ൧൨ യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.
Ty bowiem, PANIE, będziesz błogosławił sprawiedliwego, osłonisz go dobrocią jak tarczą.