< സങ്കീർത്തനങ്ങൾ 5 >

1 സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ; എന്റെ ധ്യാനം ശ്രദ്ധിക്കണമേ;
In finem, pro ea quæ hæreditatem consequitur. Psalmus David. Verba mea auribus percipe, Domine; intellige clamorem meum.
2 എന്റെ രാജാവും എന്റെ ദൈവവുമേ, എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കണമേ; അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.
Intende voci orationis meæ, rex meus et Deus meus.
3 യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കണമേ; രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു.
Quoniam ad te orabo, Domine: mane exaudies vocem meam.
4 അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല.
Mane astabo tibi, et videbo quoniam non Deus volens iniquitatem tu es.
5 അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല; നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകക്കുന്നു.
Neque habitabit juxta te malignus, neque permanebunt injusti ante oculos tuos.
6 വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
Odisti omnes qui operantur iniquitatem; perdes omnes qui loquuntur mendacium. Virum sanguinum et dolosum abominabitur Dominus.
7 ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്ക് ചെന്ന് അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.
Ego autem in multitudine misericordiæ tuæ introibo in domum tuam; adorabo ad templum sanctum tuum in timore tuo.
8 യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിലുള്ള അങ്ങയുടെ വഴി കാണിച്ചുതരേണമേ.
Domine, deduc me in justitia tua: propter inimicos meos dirige in conspectu tuo viam meam.
9 അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
Quoniam non est in ore eorum veritas; cor eorum vanum est.
10 ൧൦ ദൈവമേ അവരെ കുറ്റം വിധിക്കണമേ; അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ; അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.
Sepulchrum patens est guttur eorum; linguis suis dolose agebant: judica illos, Deus. Decidant a cogitationibus suis; secundum multitudinem impietatum eorum expelle eos, quoniam irritaverunt te, Domine.
11 ൧൧ എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും;
Et lætentur omnes qui sperant in te; in æternum exsultabunt, et habitabis in eis. Et gloriabuntur in te omnes qui diligunt nomen tuum,
12 ൧൨ യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.
quoniam tu benedices justo. Domine, ut scuto bonæ voluntatis tuæ coronasti nos.

< സങ്കീർത്തനങ്ങൾ 5 >