< സങ്കീർത്തനങ്ങൾ 45 >
1 ൧ സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; “എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്ന് ഞാൻ പറയുന്നു. എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
KE hoohu mai nei ko'u naau i ke mele maikai; Ke hai aku nei au i na mea a'u i hana'i no ke Alii; O ko'u alelo ka peni a me ka mea kakau wikiwiki.
2 ൨ നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിൽ പകർന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
Ua oi kou nani mamua o na keiki a kanaka: Ua nininiia ka maikai iloko o kou mau lehelehe; Nolaila, ua hoomaikai mau loa ke Akua ia oe.
3 ൩ അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത് നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ.
E kaei oe i kau pahikaua ma kou uha, e ka Mea mana, Me kou nani a me kou hanohano.
4 ൪ സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്ക് ഉപദേശിച്ചുതരട്ടെ.
A iloko o kou hanohano e holokaa pomaikai ai, No ka oiaio a me ke akahai, a me ka pono; A a ao iho kou lima akau ia oe i na mea weliweli
5 ൫ നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു; ജനതകൾ നിന്റെ മുമ്പിൽ വീഴുന്നു.
Ua oi aku kou mau pua iloko o ka naau o ko ke alii poe enemi; Hina iho na kanaka malalo iho ou.
6 ൬ ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു; അങ്ങയുടെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
O kou nohoalii, e ke Akua, e mau loa ana no ia: O ka hoailonamoi o kou aupuni. he hoailonamoi pono no ia.
7 ൭ അവിടുന്ന് നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.
Makemake no oe i ka pono, A hoowahawaha no oe i ka hewa: Nolaila ke Akua, kou Akua i poni ai ia oe, Ma ka aila olioli maluna o kou mau hoa.
8 ൮ നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
Ke aala pu mai nei kou mau kapa a pau i ka mura, a me ka aloe, a me ke kasia; Noloko mai o na halealii nihoelepani i hoohauoli ai lakou ia oe.
9 ൯ നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു.
O na kaikamahine a na'lii kekahi iwaena o kou mau wahine hanohano; Ma kou lima akau i ku mai ai ke alii wahine me ke gula noopira.
10 ൧൦ അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക.
E hoolohe mai, e ke kaikamahine, a e hoomanao, A e haliu mai i kou pepeiao; E hoopoina hoi i kou poe kanaka, a me ka hale o kou makuakane;
11 ൧൧ അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക.
Pela hoi, e makemake nui ai ke alii i kou nani: No ka mea, oia kou Haku; E hoomana aku hoi oe ia ia.
12 ൧൨ ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി നിന്റെ മുഖപ്രസാദം തേടും.
O ke kaikamahine o Turo me ka makana; A o ka poe waiwai o na kanaka e imi i ka hooluolu ia oe.
13 ൧൩ അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.
He nani loa maloko ke kaikamahine a ke alii; O kona kapa he gula i ulanaia no ia.
14 ൧൪ അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
E laweia mai oia i ke alii iloko o na kapa hoonionioia; O na kaikamahine kona mau hoanoho, e hahai ana mamuli ona, E lawe pu ia mai lakou ia oe.
15 ൧൫ സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
Me ka olioli, a me ka hauoli ana e laweia mai lakou: E komo no hoi lakou iloko o ko ke alii halealii:
16 ൧൬ നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
Ma ka hakahaka o kou mau makua, malaila auanei kau mau keiki, Au e hoolilo ai i alii ma ka honua a pau.
17 ൧൭ ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിന്നെ പ്രകീർത്തിക്കും.
E hoomaikai mau aku au i kou inoa i na hanauna a pau; Nolaila e hoolea na kanaka ia oe a mau loa.