< സങ്കീർത്തനങ്ങൾ 44 >
1 ൧ സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ നാളുകളിൽ അവിടുന്ന് ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു;
Dios, con nuestros oídos hemos oído, nuestros padres nos han contado la obra que hiciste en sus tiempos, en los tiempos antiguos.
2 ൨ അങ്ങയുടെ കൈകൊണ്ട് അവിടുന്ന് ജനതകളെ പുറത്താക്കി അവരെ നട്ടു; വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു.
Tú con tu mano echaste a las naciones, y los plantaste a ellos: afligiste los pueblos, y los enviaste.
3 ൩ അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്; സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്; അങ്ങയുടെ വലങ്കൈയും അവിടുത്തെ ഭുജവും അവിടുത്തെ മുഖപ്രകാശവും കൊണ്ടാകുന്നു; അങ്ങേക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.
Porque no heredaron la tierra por su espada, ni su brazo les libró; si no tu diestra, y tu brazo, y la luz de tu rostro, por que los amaste.
4 ൪ ദൈവമേ, അവിടുന്ന് എന്റെ ദൈവവും രാജാവുമാകുന്നു; യാക്കോബിന് രക്ഷ ഉറപ്പാക്കണമേ.
Tú eres mi Rey o! Dios: manda saludes a Jacob.
5 ൫ അങ്ങയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ അവിടുത്തെ നാമത്തിൽ ചവിട്ടിക്കളയും.
Por ti acornearemos a nuestros enemigos: en tu nombre atropellaremos a nuestros adversarios.
6 ൬ ഞാൻ എന്റെ വില്ലിൽ ആശ്രയിക്കുകയില്ല; എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല.
Porque no confiaré en mi arco, ni mi espada me salvará.
7 ൭ അങ്ങാകുന്നു ഞങ്ങളെ വൈരികളുടെ കയ്യിൽനിന്ന് രക്ഷിച്ചത്; ഞങ്ങളെ വെറുത്തവരെ അങ്ങ് ലജ്ജിപ്പിച്ചുമിരിക്കുന്നു;
Porque tú nos has guardado de nuestros enemigos: y a los que nos aborrecieron, has avergonzado.
8 ൮ ദൈവത്തിൽ ഞങ്ങൾ നിത്യം പ്രശംസിക്കുന്നു; അവിടുത്തെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. (സേലാ)
En Dios nos alabamos todo el día; y para siempre loaremos tu nombre. (Selah)
9 ൯ എന്നാൽ, അവിടുന്ന് ഞങ്ങളെ തള്ളിക്കളഞ്ഞ് ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടി പുറപ്പെടുന്നതുമില്ല.
También nos has desechado, y nos has hecho avergonzar; y no sales en nuestros ejércitos.
10 ൧൦ വൈരിയുടെ മുമ്പിൽ അവിടുന്ന് ഞങ്ങളെ പുറംതിരിഞ്ഞ് ഓടുമാറാക്കുന്നു; ഞങ്ങളെ പകക്കുന്നവർ ഞങ്ങളെ കൊള്ളയിടുന്നു.
Hicístenos volver atrás del enemigo: y los que nos aborrecieron, nos saquearon para sí.
11 ൧൧ ഭക്ഷണത്തിനുവേണ്ടി കൊല്ലുവാനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജനതകളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചിരിക്കുന്നു.
Pusístenos como a ovejas para comer: y esparcístenos entre las naciones.
12 ൧൨ അങ്ങ് അവിടുത്തെ ജനത്തെ തുച്ഛമായ വിലയ്ക്ക് വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്ത് വർദ്ധിക്കുന്നതുമില്ല.
Has vendido a tu pueblo de balde; y no pujaste en sus precios.
13 ൧൩ അങ്ങ് ഞങ്ങളെ അയല്ക്കാർക്ക് അപമാനവിഷയവും ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കുന്നു.
Pusístenos por vergüenza a nuestros vecinos, por escarnio y por burla a nuestros al derredores.
14 ൧൪ അങ്ങ് ജനതകളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ പരിഹാസത്തിനും വിഷയം ആക്കുന്നു.
Pusístenos por proverbio entre las naciones; por movimiento de cabeza en los pueblos.
15 ൧൫ നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്റെ വാക്കുകൾ ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തവും
Cada día mi vergüenza está delante de mí, y la confusión de mi rostro me cubre,
16 ൧൬ ഞാൻ ഇടവിടാതെ അപമാനം അനുഭവിക്കുന്നു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
De la voz del que me avergüenza y deshonra; del enemigo, y del que se venga.
17 ൧൭ ഇവയെല്ലാം ഞങ്ങൾക്ക് സംഭവിച്ചു എങ്കിലും ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല; അവിടുത്തെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.
Todo esto nos ha venido, y no nos hemos olvidado de ti; y no hemos faltado a tu concierto.
18 ൧൮ അവിടുന്ന് ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകർത്തുകളയുവാനും മരണത്തിന്റെ നിഴൽകൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം
No se ha vuelto atrás nuestro corazón; y no se han apartado nuestros pasos de tus caminos;
19 ൧൯ ഞങ്ങളുടെ ഹൃദയം പിന്തിരിയുകയോ ഞങ്ങളുടെ കാലടികൾ അവിടുത്തെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.
Cuando nos quebrantaste en el lugar de los dragones, y nos cubriste con sombra de muerte.
20 ൨൦ ദൈവത്തിന്റെ നാമം ഞങ്ങൾ മറക്കുകയോ ഞങ്ങളുടെ കൈകൾ അന്യദൈവങ്ങളിലേക്ക് സഹായത്തിനായി നീട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ
Si nos olvidásemos del nombre de nuestro Dios; y si alzásemos nuestras manos a dios ajeno;
21 ൨൧ ദൈവം അത് ശോധന ചെയ്യാതിരിക്കുമോ? കർത്താവ് ഹൃദയ രഹസ്യങ്ങൾ അറിയുന്നുവല്ലോ.
¿Dios no demandaría esto? porque él conoce los secretos del corazón.
22 ൨൨ അങ്ങയുടെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
Porque por tu causa nos matan cada día; somos tenidos como ovejas para el degolladero.
23 ൨൩ കർത്താവേ, ഉണരണമേ; അങ്ങ് ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
Despierta, ¿por qué duermes, Señor? Despierta, no te alejes para siempre.
24 ൨൪ അങ്ങയുടെ മുഖം മറയ്ക്കുന്നതും ഞങ്ങളുടെ കഷ്ടതയും പീഡയും മറന്നുകളയുന്നതും എന്ത്?
¿Por qué escondes tu rostro, y te olvidas de nuestra aflicción, y de nuestra opresión?
25 ൨൫ ഞങ്ങൾ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ ശരീരം നിലം പറ്റിയിരിക്കുന്നു.
Porque nuestra alma se ha agobiado hasta el polvo: nuestro vientre está pegado con la tierra.
26 ൨൬ ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കണമേ; അങ്ങയുടെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കണമേ.
Levántate para ayudarnos; y redímenos por tu misericordia.