< സങ്കീർത്തനങ്ങൾ 41 >

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
Jusqu'à la Fin, Psaume de David. Heureux celui qui comprend le mendiant et le pauvre; aux jours mauvais Dieu le délivrera.
2 യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് അവിടുന്ന് അവനെ ഏല്പിച്ചു കൊടുക്കുകയില്ല.
Que le Seigneur le garde et le fasse vivre; qu'il lui donne la félicité sur la terre; qu'il ne le livre pas aux mains de ses ennemis.
3 യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും.
Que le Seigneur lui porte secours sur le lit de sa douleur, tu as remué toute sa couche en son infirmité.
4 “യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കണമേ; അങ്ങയോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് ഞാൻ പറഞ്ഞു.
Pour moi, j'ai dit: Seigneur, aie pitié de moi, guéris mon âme; car j'ai péché contre toi.
5 “അവൻ എപ്പോൾ മരിച്ച് അവന്റെ പേര് നശിക്കും?” എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു.
Mes ennemis ont mal parlé contre moi: Quand mourra-t-il? quand périra son nom?
6 ഒരുത്തൻ എന്നെ കാണുവാൻ വരുമ്പോൾ കപടവാക്കുകൾ പറയുന്നു; അവൻ ഹൃദയത്തിൽ നീതികേട് ചിന്തിക്കുകയും പുറത്തുപോയി അത് പ്രസ്താവിക്കുകയും ചെയ്യുന്നു.
Si l'un d'eux entrait pour me voir, son cœur parlait faussement; il amassait en lui-même son iniquité; il sortait, et il parlait avec d'autres.
7 എന്നെ പകക്കുന്നവർ എനിക്ക് വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവർ എനിക്ക് ദോഷം വരുത്തുവാന്‍ തമ്മില്‍ സംസാരിക്കുന്നു.
Tous mes ennemis chuchotaient contre moi; ils tramaient ma perte.
8 “ഒരു ദുർവ്യാധി അവനെ പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി; ഇനി എഴുന്നേല്ക്കുകയില്ല” എന്ന് അവർ പറയുന്നു.
Ils ont formé un dessein inique contre moi; mais celui qui est couché ne pourra-t-il ressusciter?
9 ഞാൻ വിശ്വസിച്ചവനും എന്റെ ഭക്ഷണം പങ്കുവച്ചവനുമായ എന്റെ പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.
Car l'homme de ma paix, en qui j'avais espéré, celui qui mangeait mon pain, a levé fièrement son talon sur moi.
10 ൧൦ ഞാൻ അവരോട് പകരം ചെയ്യേണ്ടതിന് യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കണമേ.
Mais toi, Seigneur, aie pitié de moi et ressuscite-moi, et je leur rendrai ce qu'ils méritent.
11 ൧൧ എന്റെ ശത്രു എന്നെക്കുറിച്ച് ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ അങ്ങേക്ക് എന്നോട് പ്രസാദമുണ്ടെന്ന് ഞാൻ അറിയുന്നു.
En cela j'ai connu que tu m'as aimé; car mon ennemi ne se réjouira point de moi.
12 ൧൨ അവിടുന്ന് എന്റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു, തിരുമുമ്പിൽ എന്നേക്കും എന്നെ നിർത്തുന്നു.
Tu m'as protégé à cause de mon innocence; et tu m'as établi devant toi pour toujours.
13 ൧൩ യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.
Béni soit le Seigneur, Dieu d'Israël, dans tous les siècles des siècles! Ainsi soit-il, ainsi soit-il!

< സങ്കീർത്തനങ്ങൾ 41 >