< സങ്കീർത്തനങ്ങൾ 4 >
1 ൧ സംഗീതപ്രമാണിക്ക് വാദ്യ ഉപകരണങ്ങളോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരം അരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ അവിടുന്ന് എനിക്ക് വിശാലത തന്നു; എന്നോട് കൃപ തോന്നി എന്റെ പ്രാർത്ഥന കേൾക്കണമേ.
Керівнику хору. На струнних інструментах. Псалом Давидів. Коли я кличу, дай мені відповідь, Боже моєї правди! Коли мені [було] тісно, Ти давав мені простір. Змилуйся наді мною і почуй мою молитву.
2 ൨ മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദിച്ച്, മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? (സേലാ)
О сини людські, доки ви честь мою безчестити будете? [Доки] будете любити марне [й] прагнути неправди? (Села)
3 ൩ യഹോവ തന്റെ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്നറിയുവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.
Знайте ж, що Господь відокремив для Себе вірного [слугу], Він чує, коли я кличу до Нього.
4 ൪ കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. (സേലാ)
Тремтіть [перед Ним] і не грішіть; поміркуйте в серцях ваших на ложах ваших і заспокойтеся. (Села)
5 ൫ നീതിയാഗങ്ങൾ അർപ്പിക്കുവിൻ; യഹോവയിൽ ആശ്രയം വയ്ക്കുവിൻ.
Принесіть жертви правди і надію на Господа покладайте.
6 ൬ “നമുക്ക് ആര് നന്മയായത് കാണിച്ചുതരും?” എന്ന് പലരും പറയുന്നു; യഹോവേ, അങ്ങയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കണമേ.
Багато хто каже: «Хто нам покаже добро?» Пролий на нас світло Твого обличчя, Господи!
7 ൭ ധാന്യാഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അവിടുന്ന് എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
Ти дав моєму серцю більшу радість, ніж у них в той час, коли зарясніло їхнє зерно й молоде вино.
8 ൮ ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.
У повному спокої я ляжу й засну, бо тільки Ти, Господи, даєш мені жити в безпеці.