< സങ്കീർത്തനങ്ങൾ 39 >

1 യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവക്കും എന്നും ഞാൻ പറഞ്ഞു.
大卫的诗,交与伶长耶杜顿。 我曾说:我要谨慎我的言行, 免得我舌头犯罪; 恶人在我面前的时候, 我要用嚼环勒住我的口。
2 ഞാൻ സംസാരിക്കാതെ ഊമനായിരുന്നു; നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു.
我默然无声,连好话也不出口; 我的愁苦就发动了,
3 എന്റെ ഹൃദയത്തിന് ചൂട് പിടിച്ചു, എന്റെ ധ്യാനത്തിൽ തീ കത്തി; അപ്പോൾ ഞാൻ നാവെടുത്ത് സംസാരിച്ചു.
我的心在我里面发热。 我默想的时候,火就烧起, 我便用舌头说话。
4 യഹോവേ, എന്റെ അവസാനത്തെക്കുറിച്ചും, എന്റെ ആയുസ്സ് എത്ര എന്നതും എന്നെ അറിയിക്കണമേ; ഞാൻ എത്ര ക്ഷണികൻ എന്ന് ഞാൻ അറിയട്ടെ.
耶和华啊,求你叫我晓得我身之终! 我的寿数几何? 叫我知道我的生命不长!
5 ഇതാ, അവിടുന്ന് എന്റെ നാളുകൾ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സ് തിരുമുമ്പാകെ ഏതുമില്ല; ഏതു മനുഷ്യനും ഉറച്ച് നിൽക്കുമ്പോഴും ഒരു ശ്വാസം മാത്രമാകുന്നു. (സേലാ)
你使我的年日窄如手掌; 我一生的年数,在你面前如同无有。 各人最稳妥的时候,真是全然虚幻。 (细拉)
6 നിശ്ചയമായും മനുഷ്യരെല്ലാം വെറും നിഴൽപോലെ നടക്കുന്നു; അവർ വ്യർത്ഥമായി പരിശ്രമിക്കുന്നു; അവർ ധനം സമ്പാദിക്കുന്നു; ആര് അനുഭവിക്കും എന്നറിയുന്നില്ല.
世人行动实系幻影。 他们忙乱,真是枉然; 积蓄财宝,不知将来有谁收取。
7 എന്നാൽ കർത്താവേ, ഞാൻ എന്തിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ അങ്ങയിൽ വച്ചിരിക്കുന്നു.
主啊,如今我等什么呢? 我的指望在乎你!
8 എന്റെ സകല പാപങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ; എന്നെ ഭോഷന് നിന്ദയാക്കി വെക്കരുതേ.
求你救我脱离一切的过犯, 不要使我受愚顽人的羞辱。
9 ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു; അങ്ങല്ലോ അങ്ങനെ വരുത്തിയത്.
因我所遭遇的是出于你, 我就默然不语。
10 ൧൦ അവിടുത്തെ ബാധ എന്നിൽനിന്ന് നീക്കണമേ; അങ്ങയുടെ അടിയേറ്റ് ഞാൻ ക്ഷയിച്ചിരിക്കുന്നു.
求你把你的责罚从我身上免去; 因你手的责打,我便消灭。
11 ൧൧ പാപം ചെയ്യുന്ന മനുഷ്യനെ അങ്ങ് ദണ്ഡനത്താൽ ശിക്ഷിക്കുമ്പോൾ അവിടുന്ന് അവന്റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം ആകുന്നു. (സേലാ)
你因人的罪恶惩罚他的时候, 叫他的笑容消灭,如衣被虫所咬。 世人真是虚幻! (细拉)
12 ൧൨ യഹോവേ, എന്റെ പ്രാർത്ഥന കേട്ട് എന്റെ അപേക്ഷ ചെവിക്കൊള്ളണമേ. എന്റെ കണ്ണുനീർ കണ്ട് മിണ്ടാതിരിക്കരുതേ; ഞാൻ എന്റെ സകലപിതാക്കന്മാരെയും പോലെ തിരുസന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.
耶和华啊,求你听我的祷告, 留心听我的呼求! 我流泪,求你不要静默无声! 因为我在你面前是客旅, 是寄居的,像我列祖一般。
13 ൧൩ ഞാൻ ഇവിടെനിന്ന് പോയി ഇല്ലാതെയാകുന്നതിന് മുമ്പ് ഉന്മേഷം പ്രാപിക്കേണ്ടതിന് അവിടുത്തെ നോട്ടം എന്നിൽനിന്ന് മാറ്റണമേ.
求你宽容我, 使我在去而不返之先可以力量复原。

< സങ്കീർത്തനങ്ങൾ 39 >