< സങ്കീർത്തനങ്ങൾ 36 >

1 സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം. ദുഷ്ടന്റെ ഹൃദയത്തിൽ പാപ ഉദ്ദേശ്യമുണ്ട്; അവന്റെ ദൃഷ്ടിയിൽ ദൈവഭയമില്ല.
Нелеӂюиря челуй рэу зиче инимий меле: „Ну есте фрикэ де Думнезеу ынаинтя окилор луй.”
2 “എന്റെ കുറ്റം തെളിയുകയും വെറുക്കപ്പെടുകയും ചെയ്യുകയില്ല” എന്നിങ്ങനെ അവൻ തന്നോട് തന്നെ മധുരവാക്ക് പറയുന്നു.
Кэч се мэгулеште сингур ын окий луй, ка сэ-шь десэвыршяскэ фэрэделеӂя, ка сэ-шь потоляскэ ура.
3 അവന്റെ വായിലെ വാക്കുകളിൽ വേണ്ടാതനവും വഞ്ചനയും ഉണ്ട്; ജ്ഞാനിയായിരിക്കുന്നതും നന്മചെയ്യുന്നതും അവൻ വിട്ടുകളഞ്ഞിരിക്കുന്നു.
Кувинтеле гурий луй сунт минчиноасе ши ыншелэтоаре; ну май вря сэ лукрезе ку ынцелепчуне ши сэ факэ бинеле.
4 അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; ദോഷം വെറുക്കുന്നതുമില്ല.
Ын аштернутул луй се гындеште ла рэутате, стэ пе о кале каре ну есте бунэ ши ну урэште рэул.
5 യഹോവേ, അങ്ങയുടെ ദയ ആകാശത്തോളവും അവിടുത്തെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
Бунэтатя Та, Доамне, ажунӂе пынэ ла черурь ши крединчошия Та, пынэ ла норь.
6 അങ്ങയുടെ നീതി മഹാപർവ്വതങ്ങളെപ്പോലെയും അവിടുത്തെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; യഹോവേ, അവിടുന്ന് മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
Дрептатя Та есте ка мунций луй Думнезеу ши жудекэциле Тале сунт ка адынкул чел маре. Доамне, Ту сприжинь пе оамень ши пе добитоаче!
7 ദൈവമേ, അങ്ങയുടെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ അങ്ങയുടെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
Кыт де скумпэ есте бунэтатя Та, Думнезеуле! Ла умбра арипилор Тале гэсеск фиий оаменилор адэпост.
8 അങ്ങയുടെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; അവിടുത്തെ ആനന്ദനദി അവിടുന്ന് അവരെ കുടിപ്പിക്കുന്നു.
Се сатурэ де белшугул Касей Тале ши-й адэпь дин шувоюл десфэтэрилор Тале.
9 അവിടുത്തെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; അവിടുത്തെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
Кэч ла Тине есте изворул веций; прин лумина Та ведем лумина.
10 ൧൦ അവിടുത്തെ അറിയുന്നവർക്ക് അങ്ങയുടെ ദയയും പരമാർത്ഥഹൃദയമുള്ളവർക്ക് അങ്ങയുടെ നീതിയും നിലനിർത്തേണമേ.
Ынтинде-Ць ши май департе бунэтатя песте чей че Те куноск ши дрептатя песте чей ку инима неприхэнитэ!
11 ൧൧ നിഗളികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.
Сэ ну м-ажунгэ пичорул челуй мындру ши сэ ну мэ пунэ пе фугэ мына челор рэй!
12 ൧൨ ദുഷ്പ്രവൃത്തിക്കാർ അവിടെത്തന്നെ വീഴുന്നു: അവർ മറിഞ്ഞു വീഴുന്നു; എഴുന്നേല്ക്കുവാൻ കഴിയുന്നതുമില്ല.
Чей че фак фэрэделеӂя ау ши ынчепут сэ кадэ; сунт рэстурнаць ши ну пот сэ се май скоале.

< സങ്കീർത്തനങ്ങൾ 36 >