< സങ്കീർത്തനങ്ങൾ 34 >
1 ൧ ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വച്ച് ബുദ്ധിഭ്രമം നടിക്കുകയും അവിടെനിന്ന് അവനെ പുറത്താക്കുകയും ചെയ്തപ്പോൾ പാടിയ ഒരു സങ്കീർത്തനം. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവിടുത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.
En Psalm Davids, då han förvandlade sitt ansigte för Abimelech, den honom ifrå sig dref, och han gick sin väg. Jag vill lofva Herran i allom tid; hans lof skall alltid vara i minom mun.
2 ൨ എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും.
Min själ skall berömma sig af Herranom, att de elände skola höra det, och glädja sig.
3 ൩ എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക.
Priser med mig Herran, och låter oss med hvarannan upphöja hans Namn.
4 ൪ ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി; എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
Då jag sökte Herran, svarade han mig, och frälste mig utur all min fruktan.
5 ൫ അവിടുത്തെ നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
De som uppå honom se, de varda upplyste, och deras ansigte varder icke till skam.
6 ൬ ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
De denne elände ropade, hörde honom Herren; och halp honom utur all hans nöd.
7 ൭ യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
Herrans Ängel lägrar sig omkring dem som frukta honom, och hjelper dem ut.
8 ൮ യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ; അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
Smaker och ser, huru ljuflig Herren är; säll är den som tröster uppå honom.
9 ൯ യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ; ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.
Frukter Herran, I hans helige; ty de som frukta honom, de hafva ingen brist.
10 ൧൦ ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.
De rike skola törstige vara och hungra; men de som Herran söka, hafva ingen brist på något godt.
11 ൧൧ മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
Kommer hit, barn, hörer mig; jag vill lära eder Herrans fruktan.
12 ൧൨ ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?
Hvilken är den som ett godt lefvande begärar, och gerna goda dagar hade?
13 ൧൩ ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;
Bevara dina tungo för det ondt är, och dina läppar, att de intet bedägeri tala.
14 ൧൪ ദോഷം വിട്ടകന്ന് നന്മചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
Låt af det onda, och gör det goda; sök friden, och far efter honom.
15 ൧൫ യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
Herrans ögon se uppå de rättfärdiga, och hans öron på deras ropande.
16 ൧൬ ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
Men Herrans ansigte står öfver dem som ondt göra, så att han utskrapar deras åminnelse af jordene.
17 ൧൭ നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
Då de rättfärdige ropa, så hörer Herren; och hjelper dem utur alla deras nöd.
18 ൧൮ ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു.
Herren är hardt när dem som ett förbråkadt hjerta hafva; och hjelper dem som ett bedröfvadt mod hafva.
19 ൧൯ നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
Den rättfärdige måste mycket lida; men Herren hjelper honom utu thy allo.
20 ൨൦ അവന്റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.
Han bevarar honom all hans ben, att icke ett sönderbrutet varder.
21 ൨൧ തിന്മ ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.
Den ogudaktiga skall det onda dräpa; och de som hata den rättfärdiga, de skola brottslige varda.
22 ൨൨ യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.
Herren förlöser sina tjenares själar; och alle de som trösta på honom, skola icke varda brottslige.