< സങ്കീർത്തനങ്ങൾ 33 >
1 ൧ നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ; സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?
Cantai ao SENHOR, vós [que sois] justos; aos corretos convém louvar.
2 ൨ കിന്നരം കൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ.
Louvai ao SENHOR com harpa; cantai a ele com alaúde [e] instrumento de dez cordas.
3 ൩ കർത്താവിന് പുതിയ പാട്ടുപാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ.
Cantai-lhe uma canção nova; tocai [instrumento] bem com alegria.
4 ൪ യഹോവയുടെ വചനം നേരുള്ളത്; കർത്താവിന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.
Porque a palavra do SENHOR é correta; e todas suas obras [são] fiéis.
5 ൫ കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
Ele ama a justiça e o juízo; a terra está cheia da bondade do SENHOR.
6 ൬ യഹോവയുടെ വചനത്താൽ ആകാശവും അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
Pala palavra do SENHOR foram feitos os céus; e todo o seu exército [foi feito] pelo sopro de sua boca.
7 ൭ കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
Ele junta as águas do mar como se estivessem empilhadas; aos abismos ele põe como depósitos de tesouros.
8 ൮ സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ.
Toda a terra, tenha temor ao SENHOR; todos os moradores do mundo prestem reverência a ele.
9 ൯ കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി.
Porque ele falou, [e logo] se fez; ele mandou, [e logo] apareceu.
10 ൧൦ യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു.
O SENHOR desfez a intenção das nações; ele destruiu os planos dos povos.
11 ൧൧ യഹോവയുടെ ആലോചന ശാശ്വതമായും അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.
O conselho do SENHOR permanece para sempre; as intenções de seu coração [continuam] de geração após geração.
12 ൧൨ യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും അവിടുന്ന് തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.
Bem-aventurada [é] a nação em que seu Deus é o SENHOR; o povo que ele escolheu para si por herança.
13 ൧൩ യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.
O SENHOR olha desde os céus; ele vê a todos os filhos dos homens.
14 ൧൪ അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു.
Desde sua firme morada ele observa a todos os moradores da terra.
15 ൧൫ കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു.
Ele forma o coração de todos eles; ele avalia todas as obras deles.
16 ൧൬ സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല.
O rei não se salva pela grandeza de [seu] exército, nem o valente escapa do perigo pela [sua] muita força.
17 ൧൭ ജയത്തിന് കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല.
O cavalo é falho como segurança, com sua grande força não livra do perigo.
18 ൧൮ യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
Eis que os olhos do SENHOR [estão] sobre aqueles que o temem, sobre os que esperam pela sua bondade.
19 ൧൯ അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.
Para livrar a alma deles da morte, e para os manter vivos durante a fome.
20 ൨൦ നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു.
Nossa alma espera no SENHOR; ele [é] nossa socorro e nosso escudo.
21 ൨൧ കർത്താവിന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും.
Porque nele nosso coração se alegra, porque confiamos no nome de sua santidade.
22 ൨൨ യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ അങ്ങയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
Que tua bondade, SENOR, esteja sobre nós, assim como nós esperamos em ti.