< സങ്കീർത്തനങ്ങൾ 3 >
1 ൧ ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
Saamu ti Dafidi. Nígbà ti ó sá fún ọmọ rẹ̀ Absalomu. Olúwa, báwo ni àwọn ọ̀tá mi ṣe pọ̀ tó báyìí! Báwo ni àwọn ti ó dìde sí mi ṣe pọ̀ tó!
2 ൨ “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. (സേലാ)
Ọ̀pọ̀lọpọ̀ ni ó ń sọ ní ti tèmi, pé “Ọlọ́run kò nígbà á là.” (Sela)
3 ൩ യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
Ṣùgbọ́n ìwọ ni asà yí mi ká, Olúwa; ìwọ fi ògo fún mi, ìwọ sì gbé orí mi sókè.
4 ൪ ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ)
Olúwa ni mo kígbe sókè sí, ó sì dá mi lóhùn láti orí òkè mímọ́ rẹ̀ wá. (Sela)
5 ൫ ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
Èmi dùbúlẹ̀, mo sì sùn; mo sì tún padà jí, nítorí Olúwa ni ó ń gbé mi ró.
6 ൬ എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
Èmi kì yóò bẹ̀rù ẹgbẹẹgbẹ̀rún ènìyàn tí wọ́n rọ̀gbà yí mi ká.
7 ൭ യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്, നശിപ്പിച്ചുകളഞ്ഞു.
Dìde, Olúwa! Gbà mí, Ọlọ́run mi! Lu gbogbo àwọn ọ̀tá mi ní àgbọ̀n; kí o sì ká eyín àwọn ènìyàn búburú.
8 ൮ ജയം യഹോവക്കുള്ളതാകുന്നു; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)
Láti ọ̀dọ̀ Olúwa ni ìgbàlà ti wá. Kí ìbùkún rẹ wà lórí àwọn ènìyàn rẹ. (Sela)