< സങ്കീർത്തനങ്ങൾ 3 >

1 ദാവീദ് തന്റെ മകനായ അബ്ശലോമിന്റെ മുൻപിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.
מִזְמוֹר לְדָוִד בְּבׇרְחוֹ מִפְּנֵי ׀ אַבְשָׁלוֹם בְּנֽוֹ׃ יְהֹוָה מָה־רַבּוּ צָרָי רַבִּים קָמִים עָלָֽי׃
2 “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല” എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. (സേലാ)
רַבִּים אֹמְרִים לְנַפְשִׁי אֵין יְֽשׁוּעָתָה לּוֹ בֵאלֹהִים סֶֽלָה׃
3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
וְאַתָּה יְהֹוָה מָגֵן בַּעֲדִי כְּבוֹדִי וּמֵרִים רֹאשִֽׁי׃
4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. (സേലാ)
קוֹלִי אֶל־יְהֹוָה אֶקְרָא וַיַּעֲנֵנִי מֵהַר קׇדְשׁוֹ סֶֽלָה׃
5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
אֲנִי שָׁכַבְתִּי וָאִישָׁנָה הֱקִיצוֹתִי כִּי יְהֹוָה יִסְמְכֵֽנִי׃
6 എനിക്ക് വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
לֹֽא־אִירָא מֵרִבְבוֹת עָם אֲשֶׁר סָבִיב שָׁתוּ עָלָֽי׃
7 യഹോവേ, എഴുന്നേല്ക്കണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ. അവിടുന്ന് എന്റെ ശത്രുക്കളെ ഒക്കെയും ശിക്ഷിച്ച്, നശിപ്പിച്ചുകളഞ്ഞു.
קוּמָה יְהֹוָה ׀ הוֹשִׁיעֵנִי אֱלֹהַי כִּֽי־הִכִּיתָ אֶת־כׇּל־אֹיְבַי לֶחִי שִׁנֵּי רְשָׁעִים שִׁבַּֽרְתָּ׃
8 ജയം യഹോവക്കുള്ളതാകുന്നു; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. (സേലാ)
לַֽיהֹוָה הַיְשׁוּעָה עַֽל־עַמְּךָ בִרְכָתֶךָ סֶּֽלָה׃

< സങ്കീർത്തനങ്ങൾ 3 >