< സങ്കീർത്തനങ്ങൾ 27 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?
“A psalm of David.” The LORD is my light and my salvation; Whom shall I fear? The LORD is the shield of my life; Of whom shall I be afraid?
2 ൨ എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്ടത പ്രവർത്തിക്കുന്നവർ എന്റെ മാംസം തിന്നുവാൻ എന്നോട് അടുക്കുമ്പോൾ ഇടറിവീഴും.
When the wicked came upon me to devour me, Even my persecutors and enemies, they stumbled and fell.
3 ൩ ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്ക് യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.
Though a host should encamp against me, my heart shall not fear; Though war should rise against me, yet will I be confident.
4 ൪ ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ സൗന്ദര്യം കാണുവാനും അവിടുത്തെ മന്ദിരത്തിൽ ധ്യാനിക്കുവാനും എന്റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ.
One thing have I desired of the LORD; that do I yet seek; That I may dwell in the house of the LORD all the days of my life, To behold the grace of the LORD, And to gaze upon his temple.
5 ൫ അനർത്ഥദിവസത്തിൽ കർത്താവ് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും; പാറമേൽ എന്നെ ഉയർത്തും.
For in the day of trouble he will hide me in his pavilion; Yea, in the secret place of his tabernacle will he shelter me; He will set me upon a rock.
6 ൬ ഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളേക്കാൾ എന്റെ തല ഉയർന്നിരിക്കും; കർത്താവിന്റെ കൂടാരത്തിൽ ഞാൻ ജയഘോഷയാഗങ്ങൾ അർപ്പിക്കും; ഞാൻ യഹോവയ്ക്ക് പാടി കീർത്തനം ചെയ്യും.
Yea, already doth he lift my head above my enemies, who are around me; Therefore in his tabernacle will I offer sacrifices with the sound of trumpets; I will sing, yea, with instruments of music I will give praise to the LORD.
7 ൭ യഹോവേ, ഞാൻ വിളിക്കുമ്പോൾ കേൾക്കണമേ; എന്നോട് കൃപ ചെയ്ത് എനിക്ക് ഉത്തരമരുളണമേ.
Hear my voice, O LORD! when I cry unto thee; Have pity upon me, and answer me!
8 ൮ “എന്റെ മുഖം അന്വേഷിക്കുക” എന്ന് അങ്ങയിൽനിന്ന് കല്പന വന്നു എന്ന് എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ തിരുമുഖം അന്വേഷിക്കുന്നു.
When I think of thy precept, “Seek ye my face!” Thy face, LORD, do I seek.
9 ൯ തിരുമുഖം എനിക്ക് മറയ്ക്കരുതേ; അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ.
O hide not thou thy face from me; Cast not thy servant away in displeasure! Thou hast been my help, do not leave me; Do not forsake me, O God, my helper!
10 ൧൦ എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കർത്താവ് എന്നെ ചേർത്തുകൊള്ളും.
For my father and my mother have forsaken me; But the LORD will take me up.
11 ൧൧ യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ; എന്റെ ശത്രുക്കൾ നിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തണമേ.
Teach me thy way, O LORD! And lead me in the right path, because of my enemies!
12 ൧൨ എന്റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചുകൊടുക്കരുതേ; ക്രൂരത പ്രവർത്തിക്കുന്ന കള്ളസാക്ഷികൾ എന്നോട് എതിർത്തുനില്ക്കുന്നു.
Give me not up to the will of my adversaries! For false witnesses have risen up against me, And such as breathe out injustice.
13 ൧൩ ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ കാണും എന്ന് വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ കഷ്ടം!
I trust that I shall see the goodness of the LORD In the land of the living. Hope thou in the LORD!
14 ൧൪ യഹോവയിൽ പ്രത്യാശവക്കുക; ധൈര്യപ്പെട്ടിരിക്കുക; നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിൽ പ്രത്യാശവക്കുക.
Be of good courage; let thy heart be strong; Hope thou in the LORD!