< സങ്കീർത്തനങ്ങൾ 26 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എനിക്ക് ന്യായം പാലിച്ചുതരണമേ; ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
“A psalm of David.” Be thou my judge, O LORD! for I have walked in uprightness. I have put my trust in the LORD, therefore shall I not fall.
2 ൨ യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ; എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
Examine me, O LORD! and prove me; Try my reins and my heart!
3 ൩ അങ്ങയുടെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു; അങ്ങയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
For thy kindness is ever before my eyes, And I walk in thy truth.
4 ൪ വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല; കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
I sit not with men of falsehood. And go not in company with dissemblers.
5 ൫ ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു; ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
I hate the assembly of evil-doers, And do not sit with the wicked.
6 ൬ സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
I wash my hands in innocence. And go around thine altar. O LORD!
7 ൭ ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു; യഹോവേ, ഞാൻ അങ്ങയുടെ യാഗപീഠം വലംവയ്ക്കുന്നു.
To utter the voice of thanksgiving, And tell of all thy wondrous works.
8 ൮ യഹോവേ, അങ്ങയുടെ ആലയമായ വാസസ്ഥലവും അങ്ങയുടെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.
O LORD! I love the habitation of thy house, The place where thine honor dwelleth!
9 ൯ പാപികളോടുകൂടി എന്റെ പ്രാണനെയും രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
Gather not my breath with sinners, Nor my life with men of blood,
10 ൧൦ അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്; അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.
In whose hands is mischief, And whose right hands are full of bribes!
11 ൧൧ ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യണമേ.
But as for me, I walk in my integrity; Oh, redeem me, and be merciful to me!
12 ൧൨ എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു; സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.
My feet tread in a straight path; In the congregation will I bless the LORD.