< സങ്കീർത്തനങ്ങൾ 23 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
Ein salme av David. Herren er min hyrding, det vantar meg ingen ting.
2 ൨ പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു; സ്വഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.
Han fører meg til læger på grøne engjar; han leider meg til vatn der eg finn kvila.
3 ൩ അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
Han kveikjer mi sjæl, han fører meg på rettferds stigar for sitt namn skuld.
4 ൪ മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; അങ്ങയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
Endå um eg gjeng i daudeskuggens dal, so ottast eg ikkje for noko vondt; for du er med meg, din kjepp og din stav dei trøystar meg.
5 ൫ എന്റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.
Du dukar bord åt meg framfor augo på mine fiendar, du salvar mitt hovud med olje; det fløder yver mitt staup.
6 ൬ നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
Berre lukka og miskunn skal fylgja meg alle mine livdagar, og eg skal bu i Herrens hus i ævelengd.