< സങ്കീർത്തനങ്ങൾ 21 >

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, രാജാവ് അങ്ങയുടെ ബലത്തിൽ സന്തോഷിക്കുന്നു; അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
to/for to conduct melody to/for David LORD in/on/with strength your to rejoice king and in/on/with salvation your what? (to rejoice *Q(k)*) much
2 അവന്റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. (സേലാ)
desire heart his to give: give to/for him and request lips his not to withhold (Selah)
3 സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്, തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.
for to meet him blessing good to set: make to/for head his crown pure gold
4 അവൻ അങ്ങയോട് ജീവൻ ചോദിച്ചു; അവിടുന്ന് അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.
life to ask from you to give: give to/for him length day forever: enduring and perpetuity
5 അങ്ങയുടെ സഹായത്താൽ അവന്റെ മഹത്വം വർദ്ധിച്ചു; ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു.
great: large glory his in/on/with salvation your splendor and glory to set upon him
6 അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു; തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
for to set: make him blessing to/for perpetuity to rejoice him in/on/with joy with face your
7 രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.
for [the] king to trust in/on/with LORD and in/on/with kindness Most High not to shake
8 അങ്ങയുടെ കൈ അങ്ങയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും; അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും.
to find hand: power your to/for all enemy your right your to find to hate you
9 അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും; യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
to set: make them like/as oven fire to/for time face your LORD in/on/with face: anger his to swallow up them and to eat them fire
10 ൧൦ അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
fruit their from land: country/planet to perish and seed: children their from son: child man
11 ൧൧ അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു; അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.
for to stretch upon you distress: evil to devise: devise plot not be able
12 ൧൨ അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും; അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
for to set: make them shoulder in/on/with cord your to establish: prepare upon face their
13 ൧൩ യഹോവേ, അങ്ങയുടെ ശക്തിയിൽ ഉയർന്നിരിക്കണമേ; ഞങ്ങൾ പാടി അങ്ങയുടെ ബലത്തെ സ്തുതിക്കും.
to exalt [emph?] LORD (in/on/with strength your *LA(bh)*) to sing and to sing might your

< സങ്കീർത്തനങ്ങൾ 21 >