< സങ്കീർത്തനങ്ങൾ 20 >
1 ൧ സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ കഷ്ടകാലത്ത് നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
För sångmästaren; en psalm av David. HERREN bönhöre dig på nödens dag, Jakobs Guds namn beskydde dig.
2 ൨ കർത്താവ് തന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്ക് സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.
Han sände dig hjälp från helgedomen, och stödje dig från Sion.
3 ൩ നിന്റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. (സേലാ)
Han tänke på alla dina spisoffer och upptage med välbehag ditt brännoffer. (Sela)
4 ൪ നിന്റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്ക് നല്കട്ടെ; നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ.
Han give dig vad ditt hjärta begär och fullborde alla dina rådslag.
5 ൫ ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.
Må vi få jubla över din seger och i vår Guds namn resa upp baneret; HERREN uppfylle alla dina böner.
6 ൬ യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു; കർത്താവ് തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
Nu vet jag att HERREN giver seger åt sin smorde; han svarar honom från sin heliga himmel, genom väldiga gärningar giver hans högra hand seger.
7 ൭ ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും.
De andra prisa vagnar, de prisa hästar, men vi prisa HERRENS, vår Guds, namn.
8 ൮ അവർ കുനിഞ്ഞ് വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്‍ക്കുന്നു.
De sjunka ned och falla, men vi resa oss upp och bliva beståndande.
9 ൯ യഹോവേ, രാജാവിനെ രക്ഷിക്കണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.
HERRE, giv seger; ja, konungen svare oss på den tid då vi ropa.