< സങ്കീർത്തനങ്ങൾ 19 >

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു; ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു.
En Psalm Davids, till att föresjunga. Himlarna förtälja Guds äro, och fästet förkunnar hans händers verk.
2 ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു; രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു.
En dag säger det dem andra, och en natt kungör det de andro.
3 സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല.
Intet mål eller tal är, der man deras röst icke hörer.
4 ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ ദൈവം സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.
Deras snöre går ut i all land, och deras tal intill verldenes ändar; han hafver gjort solene ena hyddo i dem;
5 അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം; വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
Och hon går ut såsom en brudgumme utu sinom kammar, och fröjdar sig såsom en hjelte till att löpa vägen.
6 ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.
Hon går upp vid himmelens ända, och löper omkring åter till samma ändan; och intet blifver för hennes hetta förskyldt.
7 യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അത് പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
Herrans lag är utan vank, och vederqvicker själarna; Herrans vittnesbörd är visst, och gör de enfaldiga visa.
8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
Herrans befallningar äro rätta, och fröjda hjertat; Herrans bud äro klar, och upplysa ögonen.
9 യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമാകുന്നു; അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.
Herrans fruktan är ren, och blifver evinnerliga; Herrans rätter äro sanne, allesamman rättfärdige.
10 ൧൦ അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.
De äro kosteligare än guld, och mycket fint guld; de äro sötare än hannog, och hannogskaka.
11 ൧൧ അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.
Ock varder din tjenare igenom dem förmanad; och den dem håller, han hafver stor lön.
12 ൧൨ തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്? മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ.
Ho kan märka huru ofta han bryter? Förlåt mig mina hemliga brister.
13 ൧൩ സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ; അവ എന്റെ മേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും.
Bevara ock din tjenare för de stolta, att de icke få råda öfver mig; så blifver jag utan vank, och oskyldig för stor missgerning.
14 ൧൪ എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ.
Låt dig täckas mins muns tal, och mins hjertans tankar för dig, Herre, min tröst och min förlossare.

< സങ്കീർത്തനങ്ങൾ 19 >