< സങ്കീർത്തനങ്ങൾ 18 >
1 ൧ യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൌലിന്റെ കൈയിൽനിന്നും വിടുവിച്ച കാലത്ത് ദാവീദ് ഈ സംഗീതവാക്യങ്ങൾ യഹോവയ്ക്കു പാടി. എന്റെ ബലമായ യഹോവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
Til songmeisteren; av Herrens tenar David, som førde fram for Herren ordi i denne songen den dag då Herren hadde frelst honom frå alle hans fiendar og frå Saul. Og han sagde: Herre, eg hev deg hjarteleg kjær, min styrke!
2 ൨ യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
Herren er min berggrunn og mi festning og min frelsar; min Gud er mitt berg som eg flyr til, min skjold og mitt frelsehorn, mi borg.
3 ൩ സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുകയും എന്റെ ശത്രുക്കളുടെ കയ്യിൽനിന്ന് രക്ഷപ്രാപിക്കുകയും ചെയ്യും.
Eg kallar på Herren som er høglova, og vert frelst frå mine fiendar.
4 ൪ മരണമാകുന്ന കയറ് എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
Daudsens reip var spente um meg, og bekkjer av vondskap skræmde meg.
5 ൫ പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കെണികളും എന്നെ പിൻതുടർന്ന് പിടിച്ചു. (Sheol )
Helheims reip var snørde um meg, daudsens snaror fanga meg. (Sheol )
6 ൬ എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോട് നിലവിളിച്ചു; അവിടുന്ന് തന്റെ മന്ദിരത്തിൽ ഇരുന്ന് എന്റെ അപേക്ഷ കേട്ടു; എന്റെ നിലവിളിയും തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനയും അവിടുത്തെ ചെവിയിൽ എത്തി.
I mi trengsla kalla eg på Herren, og eg ropa til min Gud; han høyrde frå sitt tempel mi røyst, og mitt rop kom for hans andlit, til hans øyro.
7 ൭ ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി.
Og jordi skok og riste seg, og grunnvollarne i fjelli skalv, og dei skok seg, for han var vreid.
8 ൮ അവിടുത്തെ മൂക്കിൽനിന്ന് പുകപൊങ്ങി; അവിടുത്തെ വായിൽനിന്ന് തീ പുറപ്പെട്ട് ദഹിപ്പിച്ചു; തീക്കനൽ ദൈവത്തിൽനിന്ന് ജ്വലിച്ചു.
Røyk steig upp or hans nase, og eld frå hans munn åt um seg; gloande kol loga frå honom.
9 ൯ അവിടുന്ന് ആകാശം ചായിച്ചിറങ്ങി; കൂരിരുൾ അവിടുത്തെ കാല്ക്കീഴിലുണ്ടായിരുന്നു.
Og han lægde himmelen og steig ned, og det var kolmyrker under hans føter.
10 ൧൦ ദൈവം കെരൂബിനെ വാഹനമാക്കി പറന്നു; കർത്താവ് കാറ്റിന്റെ ചിറകിന്മേൽ ഇരുന്നു സഞ്ചരിച്ചു.
Og han for fram på kerub, og flaug og sveiv på vengjerne åt vinden.
11 ൧൧ ദൈവം അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും മഴമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
Og han gjorde myrker til sitt åklæde rundt ikring seg, til sitt tjeld myrke vatn, tjukke skyer.
12 ൧൨ ദൈവം തന്റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും മേഘങ്ങളിൽനിന്ന് പൊഴിയിച്ചു.
Frå glansen for hans andlit for hans skyer fram, hagl og gloande kol.
13 ൧൩ യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതനായ ദൈവം തന്റെ നാദം കേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
Og Herren tora i himmelen, den Høgste let si røyst ljoda: hagl og gloande kol.
14 ൧൪ ദൈവം അസ്ത്രം എയ്ത് ശത്രുവിനെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു.
Og han sende ut sine piler og spreidde deim ikring, og eldingar i mengd og fortulla deim.
15 ൧൫ യഹോവേ, അവിടുത്തെ ശാസനയാലും അങ്ങയുടെ മൂക്കിലെ ശ്വാസത്തിന്റെ പ്രവാഹത്തിന്റെ ശക്തിയാലും സമുദ്രപാതകൾ തെളിഞ്ഞുവന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
Då kom djupålarne i vatnom til synes, og grunnvollarne i jordi vart berrsynte ved ditt trugsmål, Herre, ved andepusten frå din nase.
16 ൧൬ കർത്താവ് ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
Han rette ut handi frå det høge, han greip meg; han drog meg upp or store vatn.
17 ൧൭ എന്റെ ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും എന്നെ വെറുത്തവരുടെ പക്കൽനിന്നും കർത്താവ് എന്നെ വിടുവിച്ചു; അവർ എന്നിലും ബലവാന്മാരായിരുന്നു.
Han frelste meg frå min megtige fiende og frå mine hatarar, for dei var meg for sterke.
18 ൧൮ എന്റെ അനർത്ഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്ക് തുണയായിരുന്നു.
Dei for imot meg på min motgangs dag; men Herren vart min studnad.
19 ൧൯ കർത്താവ് എന്നെ ഒരു വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നു; എന്നിൽ പ്രമോദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
Han førde meg ut i vidt rom; han frelste meg, for han hadde hugnad i meg.
20 ൨൦ യഹോവ എന്റെ നീതിക്കു തക്കവിധം എനിക്ക് പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിനൊത്തവിധം എനിക്ക് പകരം തന്നു.
Herren gjorde med meg etter mi rettferd, han lønte meg etter reinleiken i mine hender.
21 ൨൧ ഞാൻ യഹോവയുടെ വഴികളിൽ നടന്നു; എന്റെ ദൈവത്തോട് ദ്രോഹം ചെയ്തതുമില്ല.
For eg tok vare på Herrens vegar og fall ikkje i vondskap frå min Gud.
22 ൨൨ ദൈവത്തിന്റെ വിധികൾ ഒക്കെയും എന്റെ മുമ്പിൽ ഉണ്ട്; ദൈവത്തിന്റെ ചട്ടങ്ങൾ വിട്ട് ഞാൻ നടന്നിട്ടുമില്ല.
For alle hans lover hadde eg for auga, hans bodord støytte eg ikkje frå meg.
23 ൨൩ ഞാൻ ദൈവത്തിന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
Og eg var ulastande for honom og tok meg i vare for mi synd.
24 ൨൪ യഹോവ എന്റെ നീതിക്കു തക്കവണ്ണവും ദൈവത്തിന്റെ ദൃഷ്ടിയിൽ എന്റെ കൈകളുടെ വെടിപ്പിൻപ്രകാരവും എനിക്ക് പകരം നല്കി.
Og Herren lønte meg etter mi rettferd, etter reinleiken i mine hender for hans augo.
25 ൨൫ ദയാലുവോട് അവിടുന്ന് ദയാലു ആകുന്നു; നിഷ്കളങ്കനോട് അവിടുന്ന് നിഷ്കളങ്കൻ;
Mot den godlyndte syner du deg godlyndt, mot ulastande mann syner du deg ulastande,
26 ൨൬ നിർമ്മലനോട് അവിടുന്ന് നിർമ്മലനാകുന്നു; വക്രനോട് അവിടുന്ന് വക്രത കാണിക്കുന്നു.
mot den reine syner du deg rein, mot den rangsnudde gjer du deg rang.
27 ൨൭ എളിയജനത്തെ അവിടുന്ന് രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ അവിടുന്ന് താഴ്ത്തും.
For du frelser arme folk og tvingar høge augo ned.
28 ൨൮ അവിടുന്ന് എന്റെ ദീപം കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
For du let mi lampa lysa klårt, Herren, min Gud, gjer mitt myrker bjart.
29 ൨൯ അവിടുത്തെ സഹായത്താൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
For ved deg renner eg mot herflokkar, og ved min Gud spring eg yver murar.
30 ൩൦ ദൈവത്തിന്റെ വഴി തികവുള്ളത്; യഹോവയുടെ വചനം നിർമ്മലമായത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
Gud, ulastande er hans veg; Herrens ord er skirt, han er ein skjold for alle deim som flyr til honom.
31 ൩൧ യഹോവയല്ലാതെ ദൈവം ആരുണ്ട്? നമ്മുടെ ദൈവം ഒഴികെ പാറ ആരുണ്ട്?
For kven er Gud forutan Herren, og kven er eit berg utan vår Gud?
32 ൩൨ എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൈവം തന്നെ.
Den Gud som gyrder meg med kraft og gjer min veg ulastande,
33 ൩൩ കർത്താവ് എന്റെ കാലുകളെ പേടമാന്റെ കാലുകൾക്ക് തുല്യമാക്കി, ഉന്നതങ്ങളിൽ എന്നെ നിർത്തുന്നു.
som gjev meg føter liksom hindarne og set meg upp på mine høgder,
34 ൩൪ എന്റെ കൈകളെ അവിടുന്ന് യുദ്ധം അഭ്യസിപ്പിക്കുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലക്കുന്നു.
som lærer upp mine hender til strid, so mine armar spenner koparbogen.
35 ൩൫ അവിടുത്തെ രക്ഷ എന്ന പരിച അവിടുന്ന് എനിക്ക് തന്നിരിക്കുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങി അങ്ങയുടെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
Og du gav meg di frelsa til skjold, di høgre hand studde meg, og di småminking gjorde meg stor.
36 ൩൬ ഞാൻ കാലടി വെക്കേണ്ടതിന് ദൈവം എന്റെ വഴികൾക്ക് വിശാലത വരുത്തി; എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
Du gjorde vidt rom åt mine stig under meg, og mine oklo vagga ikkje.
37 ൩൭ ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
Eg forfylgde mine fiendar og nådde deim og vende ikkje um fyrr eg hev gjort av med deim.
38 ൩൮ അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
Eg slo deim i knas, so dei vann ikkje reisa seg; dei fell under føter.
39 ൩൯ യുദ്ധത്തിനായി അവിടുന്ന് എന്റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു.
Og du gyrde meg med kraft til striden; du bøygde under meg deim som stod upp imot meg.
40 ൪൦ എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് അവിടുന്ന് എന്റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി.
Du let mine fiendar snu ryggen til meg, og mine hatarar, deim rudde eg ut.
41 ൪൧ അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയോട് നിലവിളിച്ചു; അവിടുന്ന് ഉത്തരം അരുളിയതുമില്ല.
Dei ropa - men der var ingen frelsar - til Herren, men han svarar deim ikkje.
42 ൪൨ ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിപോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു.
Og eg smuldrar deim som dust for vinden; som søyla på gator slo eg deim ut.
43 ൪൩ ജനത്തിന്റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
Du frelste meg frå folke-ufred; du sette meg til hovud for heidningar; folk som eg ikkje kjende, tente meg.
44 ൪൪ അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും.
Ved gjetordet um meg lydde dei meg; framande folk smeikte for meg.
45 ൪൫ അന്യജനതകൾ ക്ഷയിച്ചുപോകുന്നു; അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു.
Framande folk visna av og gjekk skjelvande ut or sine borger.
46 ൪൬ യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.
Herren liver, og lova er han, mitt berg, og upphøgd er den Gud som meg frelser,
47 ൪൭ ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും ജനതകളെ എനിക്ക് കീഴടക്കിത്തരുകയും ചെയ്യുന്നു.
den Gud som gjev meg hemn og legg folkeslag under meg,
48 ൪൮ എന്റെ കർത്താവ് ശത്രുവിന്റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കുമേൽ എന്നെ ഉയർത്തുന്നു; സാഹസക്കാരന്റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു.
som frelser meg frå mine fiendar; ja - du lyfter meg høgt yver deim som stend imot meg, frå valdsmannen bergar du meg.
49 ൪൯ അതുകൊണ്ട് യഹോവേ, ഞാൻ ജനതതികളുടെ മദ്ധ്യത്തിൽ അങ്ങേക്കു സ്തോത്രം ചെയ്യും; അവിടുത്തെ നാമത്തെ ഞാൻ കീർത്തിക്കും.
Difor vil eg prisa deg millom heidningarne, Herre, og lovsyngja ditt namn.
50 ൫൦ ദൈവം തന്റെ രാജാവിന് മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.
Han gjer frelsa stor for sin konge, og gjer miskunn mot den som er salva av honom, mot David og hans ætt til æveleg tid.