< സങ്കീർത്തനങ്ങൾ 17 >
1 ൧ ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, എന്റെ ന്യായമായ കാര്യം കേൾക്കണമേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ.
Dawid Mpaebɔ. Awurade, tie me trenee abisade; tie me sufrɛ. Yɛ aso ma me mpaebɔ; nea emfi nnaadaa anofafa mu.
2 ൨ എനിക്കുള്ള ന്യായമായ വിധി തിരുസന്നിധിയിൽനിന്ന് പുറപ്പെടട്ടെ; അങ്ങയുടെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ.
Ma me bembu mfi wo; ma wʼani nhu nea ɛyɛ pɛ.
3 ൩ അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു; എന്നെ പരീക്ഷിച്ചാൽ ദുരുദ്ദേശമൊന്നും കണ്ടെത്തുകയില്ല; എന്റെ അധരങ്ങൾ കൊണ്ട് ലംഘനം ചെയ്യുകയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
Wopɛɛpɛɛ me koma mu, wohwehwɛ me mu anadwo, na wosɔ me hwɛ de, nanso wubehu sɛ minsusuw bɔne bi ɛ; mʼano nkaa bɔne bi ɛ.
4 ൪ മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനത്താൽ നിഷ്ഠൂരന്റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു.
Nnipa nneyɛe fam no, anom asɛm nti matwe me ho afi basabasayɛfo akwan ho.
5 ൫ എന്റെ നടപ്പ് അങ്ങയുടെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്റെ കാൽ വഴുതിയതുമില്ല.
Menam wʼakwan so daa; me nan nhintiw ɛ.
6 ൬ ദൈവമേ, ഞാൻ അങ്ങയോട് അപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ; ചെവി എങ്കലേക്ക് ചായിച്ചു എന്റെ അപേക്ഷ കേൾക്കണമേ.
Misu mefrɛ wo, Onyankopɔn na wubegye me so; yɛ aso ma me na tie me mpaebɔ.
7 ൭ അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന് വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ, അങ്ങയുടെ അത്ഭുതകാരുണ്യം കാണിക്കണമേ.
Da wo dɔ nwonwaso no adi; wo a wode wo nsa nifa gye wɔn a wɔde wɔn ho to wo so no nkwa fi wɔn atamfo nsam no.
8 ൮ കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
Hwɛ me so sɛ obi a wodɔ no; fa me sie wo ntaban nwini no ase,
9 ൯ എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ അങ്ങയുടെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളണമേ.
fi amumɔyɛfo a wɔretaataa me no nsam, mʼatamfo a wɔatwa me ho ahyia no.
10 ൧൦ അവർ അവരുടെ ഹൃദയം അടച്ചിരിക്കുന്നു; വായ്കൊണ്ട് അവർ വമ്പു പറയുന്നു.
Wopirim wɔn koma, na wɔkasa ahantan so.
11 ൧൧ അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവക്കുന്നു.
Wɔadi me ntɛntɛ, afei wɔatwa me ho ahyia; wɔn ani abere sɛ wɔbɛbɔ me ahwe fam.
12 ൧൨ കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
Wɔte sɛ gyata a hanam ho kɔm de no, te sɛ gyata kɛse bi a wabutuw wɔ ahintawee.
13 ൧൩ യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടണമേ. യഹോവേ, എന്റെ പ്രാണനെ അങ്ങയുടെ വാൾകൊണ്ട് ദുഷ്ടന്റെ കൈയിൽനിന്ന് രക്ഷിക്കണമെ.
Sɔre, Awurade! Wone wɔn mfa mmɔ ani na ka wɔn hyɛ; fa wʼafoa no gye me fi amumɔyɛfo no nsam.
14 ൧൪ തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; അവിടുത്തെ സമ്പത്തുകൊണ്ട് അവിടുന്ന് അവരുടെ വയറു നിറയ്ക്കുന്നു; അവർക്ക് പുത്രസമ്പത്ത് ധാരാളം ഉണ്ട്; അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു.
Awurade, fa wo nsa gye me fi nnipa a wɔte sɛɛ nsam; asase so nnipa a wɔn akatua wɔ nkwa yi mu no. Womma ɔkɔm nne wɔn a wʼani ku wɔn ho; wɔn mmabarima wɔ bebree, na wɔkora agyapade ma wɔn mma.
15 ൧൫ ഞാനോ, നീതിയിൽ അങ്ങയുടെ മുഖംകാണും; ഞാൻ ഉണരുമ്പോൾ അവിടുത്തെ രൂപം കണ്ട് തൃപ്തനാകും.
Na me trenee mu, mehu wʼanim; sɛ minyan na mihu wo a me koma bɛtɔ me yam. Wɔde ma dwonkyerɛfo.