< സങ്കീർത്തനങ്ങൾ 16 >
1 ൧ ദാവീദിന്റെ സ്വർണ്ണഗീതം. ദൈവമേ, ഞാൻ അങ്ങയെ ശരണം ആക്കിയിരിക്കുകയാൽ എന്നെ കാത്തുകൊള്ളണമേ,
Ngilondoloza, Nkulunkulu, ngoba ngithembela kuwe.
2 ൨ ഞാൻ യഹോവയോട് പറഞ്ഞത്: “അവിടുന്നാണ് എന്റെ കർത്താവ്; അങ്ങയെ കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല.
Ngithe eNkosini: UyiNkosi yami, ukulunga kwami kakufiki kuwe.
3 ൩ ഭൂമിയിലെ വിശുദ്ധന്മാരോ, അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ.
Kodwa kubangcwele abasemhlabeni, labahlekazi, ontokozo yami yonke ikubo.
4 ൪ അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കുകയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കുകയുമില്ല.
Zizakwanda insizi zabagijimela omunye unkulunkulu; kangiyikunikela iminikelo yabo yokunathwayo yegazi; lamabizo abo kangiyikuwaphatha endebeni zami.
5 ൫ എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്ക് യഹോവ ആകുന്നു; അവിടുന്ന് എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.
INkosi iyisabelo selifa lami lesenkezo yami; wena uphethe isabelo sami.
6 ൬ അളവുനൂൽ എനിക്കായി മനോഹരദേശത്ത് വീണിരിക്കുന്നു; അതേ, എനിക്ക് നല്ല ഒരു അവകാശം ലഭിച്ചിരിക്കുന്നു.
Imizila iwele kimi ezindaweni ezithokozisayo; yebo, ngilelifa elibukekayo.
7 ൭ എനിക്ക് ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
Ngizayibonga iNkosi engelulekayo; lebusuku izinso zami ziyangiqondisa.
8 ൮ ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വച്ചിരിക്കുന്നു; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
Ngibekile iNkosi phambi kwami njalonjalo; ngoba ingakwesokunene sami, kangiyikunyikinywa.
9 ൯ അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ച് എന്റെ മനസ്സ് ആനന്ദിക്കുന്നു; എന്റെ ശരീരം നിർഭയമായി വസിക്കും.
Ngakho inhliziyo yami iyathokoza, lodumo lwami luyajabula, lenyama yami izahlala ivikelekile.
10 ൧൦ അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല. അങ്ങയുടെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കുകയുമില്ല. (Sheol )
Ngoba kawutshiyanga umphefumulo wami esihogweni, njalo kawuyikunikela ongcwele wakho ukuthi abone ukubola. (Sheol )
11 ൧൧ ജീവന്റെ വഴി അങ്ങ് എനിക്ക് കാണിച്ചുതരും; അങ്ങയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണതയും അങ്ങയുടെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.
Uzangazisa indlela yempilo; ukugcwala kwentokozo kusebukhoneni bakho, ngakwesokunene sakho kukhona izinjabulo phakade.