< സങ്കീർത്തനങ്ങൾ 150 >

1 യഹോവയെ സ്തുതിക്കുവിൻ; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ ബലമുള്ള ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.
Алілуя! Хваліть Бога в святині Його, хваліте Його на могу́тнім Його небозво́ді!
2 ദൈവത്തിന്റെ വീര്യപ്രവൃത്തികൾനിമിത്തം അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവിടുത്തെ സ്തുതിക്കുവിൻ.
Хвалі́те Його за чи́ни могутні Його, хваліте Його за могу́тню вели́чність Його́!
3 കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടുംകൂടി അവിടുത്തെ സ്തുതിക്കുവിൻ.
Хваліте Його звуком тру́бним, хваліте Його на арфі та гу́слах!
4 തപ്പിനോടും നൃത്തത്തോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവിടുത്തെ സ്തുതിക്കുവിൻ.
Хваліте Його на бу́бні та та́нцем, хваліте Його на стру́нах та флейті!
5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവിടുത്തെ സ്തുതിക്കുവിൻ.
Хваліте Його на цимба́лах дзвінки́х, хваліте Його на цимба́лах гучни́х!
6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിക്കുവിൻ.
Все, що ди́хає, — хай Господа хва́лить! Алілу́я!

< സങ്കീർത്തനങ്ങൾ 150 >