< സങ്കീർത്തനങ്ങൾ 15 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കൂടാരത്തിൽ ആര് പാർക്കും? അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?
Gospode! ko može sjedjeti u sjenici tvojoj? ko može nastavati na svetoj gori tvojoj?
2 ൨ നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
Ko hodi bez mane, tvori pravdu, i govori istinu iz srca svojega;
3 ൩ നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
Ko ne opada jezikom svojim, ne èini drugome zla, i ne ruži bližnjega svojega;
4 ൪ വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;
Ko ne gleda onoga koga je Bog odbacio, nego poštuje one koji se boje Gospoda; ko se kune bližnjemu pa ne porièe;
5 ൫ തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
Ko ne daje srebra svojega na dobit, i ne prima mita na pravoga. Ko ovako radi, neæe posrnuti dovijeka.