< സങ്കീർത്തനങ്ങൾ 15 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കൂടാരത്തിൽ ആര് പാർക്കും? അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര് വസിക്കും?
大卫的诗。 耶和华啊,谁能寄居你的帐幕? 谁能住在你的圣山?
2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.
就是行为正直、做事公义、 心里说实话的人。
3 നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
他不以舌头谗谤人, 不恶待朋友, 也不随伙毁谤邻里。
4 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ;
他眼中藐视匪类, 却尊重那敬畏耶和华的人。 他发了誓,虽然自己吃亏也不更改。
5 തന്റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
他不放债取利, 不受贿赂以害无辜。 行这些事的人必永不动摇。

< സങ്കീർത്തനങ്ങൾ 15 >