< സങ്കീർത്തനങ്ങൾ 149 >
1 ൧ യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭക്തന്മാരുടെ സഭയിൽ കർത്താവിന്റെ സ്തുതിയും പാടുവിൻ.
你們要讚美耶和華! 向耶和華唱新歌, 在聖民的會中讚美他!
2 ൨ യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ.
願以色列因造他的主歡喜! 願錫安的民因他們的王快樂!
3 ൩ അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ.
願他們跳舞讚美他的名, 擊鼓彈琴歌頌他!
4 ൪ യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും.
因為耶和華喜愛他的百姓; 他要用救恩當作謙卑人的妝飾。
5 ൫ ഭക്തന്മാർ ജയത്തിൽ ആനന്ദിക്കട്ടെ; അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
願聖民因所得的榮耀高興! 願他們在床上歡呼!
6 ൬ അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും
願他們口中稱讚上帝為高, 手裏有兩刃的刀,
7 ൭ അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും
為要報復列邦, 刑罰萬民。
8 ൮ എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ.
要用鍊子捆他們的君王, 用鐵鐐鎖他們的大臣;
9 ൯ അത് കർത്താവിന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിക്കുവിൻ.
要在他們身上施行所記錄的審判。 他的聖民都有這榮耀。 你們要讚美耶和華!