< സങ്കീർത്തനങ്ങൾ 147 >
1 ൧ യഹോവയെ സ്തുതിക്കുവിൻ; നമ്മുടെ ദൈവത്തിന് കീർത്തനം പാടുന്നത് നല്ലത്; അത് മനോഹരവും സ്തുതി ഉചിതവും തന്നെ.
Алілуя! Як добре співати Богові нашому, яка ж приємна належна Йому хвала!
2 ൨ യഹോവ യെരൂശലേമിനെ പണിയുന്നു; കർത്താവ് യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.
Господь відбудовує Єрусалим, збирає вигнанців Ізраїля;
3 ൩ മനം തകർന്നവരെ കർത്താവ് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
зцілює розбитих серцем і перев’язує їхні рани;
4 ൪ ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്ക് എല്ലാം പേര് വിളിക്കുന്നു.
обчислює кількість зірок і кожну називає поіменно.
5 ൫ നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു; അവിടുത്തെ വിവേകത്തിന് അന്തമില്ല.
Великий Володар наш і вельми сильний, розум Його безмірний.
6 ൬ യഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവിടുന്ന് ദുഷ്ടന്മാരെ നിലത്ത് തള്ളിയിടുന്നു.
Господь підтримує пригноблених, а нечестивих принижує аж до землі.
7 ൭ സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന് കീർത്തനം ചെയ്യുവിൻ;
Віддайте Господеві подяку, співайте Богові нашому на арфі.
8 ൮ കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി മഴ ഒരുക്കുന്നു; ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു.
Він небеса вкриває хмарами, готуючи дощ для землі, Хто на горах вирощує траву,
9 ൯ ദൈവം മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
дає худобі їжу й пташенятам ворона, коли вони кричать.
10 ൧൦ അശ്വബലത്തിൽ കർത്താവിന് സന്തോഷമില്ല; പുരുഷന്റെ ശക്തിയിൽ പ്രസാദിക്കുന്നതുമില്ല.
Не міць коня Йому до вподоби, не силу стегон людських Він уподобав;
11 ൧൧ തന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.
Господь уподобав тих, хто боїться Його, хто на милість Його сподівається.
12 ൧൨ യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ വാഴ്ത്തുക;
Хвали, Єрусалиме, Господа; прославляй Бога твого, Сіоне!
13 ൧൩ ദൈവം നിന്റെ വാതിലുകളുടെ ഓടാമ്പലുകൾ ഉറപ്പിച്ച് നിന്റെ അകത്ത് നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
Бо Він зміцнив засуви воріт твоїх, благословив синів твоїх посеред тебе.
14 ൧൪ കർത്താവ് നിന്റെ ദേശത്ത് സമാധാനം വരുത്തുന്നു; വിശേഷമായ ഗോതമ്പുകൊണ്ട് നിനക്ക് തൃപ്തിവരുത്തുന്നു.
Він встановлює мир на твоїх кордонах, насичує тебе відбірною пшеницею.
15 ൧൫ ദൈവം തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടുത്തെ വചനം അതിവേഗം ഓടുന്നു.
Він посилає наказ Свій землі, швидко біжить Його Слово.
16 ൧൬ ദൈവം പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ ഹിമകണങ്ങൾ വിതറുന്നു.
Він дає сніг, немов вовну, розпорошує паморозь, наче попіл,
17 ൧൭ അവിടുന്ന് മഞ്ഞുകട്ടകൾ ചരൽ പോലെ എറിയുന്നു; അതിന്റെ കുളിര് സഹിച്ചു നില്‍ക്കുന്നവനാര്?
кидає кригу Свою, ніби дрібні камінці; хто може встояти перед Його морозом?
18 ൧൮ ദൈവം തന്റെ വാക്കിനാൽ അവ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ച് അതിൽനിന്ന് വെള്ളം ഒഴുക്കുന്നു.
Він пошле слово Своє, і [все] розтане, подує вітром Своїм – потечуть води.
19 ൧൯ ദൈവം യാക്കോബിന് തന്റെ വചനവും യിസ്രായേലിന് തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
Він звіщає слово Своє Якову, постанови й закони правосуддя – Ізраїлеві.
20 ൨൦ അങ്ങനെ യാതൊരു ജനതക്കും അവിടുന്ന് ചെയ്തിട്ടില്ല; കർത്താവിന്റെ വിധികൾ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിക്കുവിൻ.
Він не зробив такого жодному іншому народові, і правосуддя законів вони не знають. Алілуя!