< സങ്കീർത്തനങ്ങൾ 146 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവയെ സ്തുതിക്കുവിൻ; എൻ മനമേ, യഹോവയെ സ്തുതിക്കുക.
سپاس بر خداوند! ای جان من، خداوند را ستایش کن.
2 ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും.
آری، تا زنده‌ام خداوند را سپاس خواهم گفت؛ تا نفس دارم خدای خود را ستایش خواهم کرد.
3 നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
بر رهبران انسانی توکل نکنید؛ آنها همگی فانی هستند و قادر به نجات دادن نیستند.
4 അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്ന് തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
وقتی آنها می‌میرند به خاک باز می‌گردند و تمام نقشه‌هایشان نقش بر آب می‌شود!
5 യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
اما خوشا به حال کسی که خدای یعقوب مددکار اوست و امیدش بر یهوه، خدای او می‌باشد،
6 ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; കർത്താവ് എന്നേക്കും വിശ്വസ്തനായിരിക്കുന്നു.
همان خدایی که آسمان و زمین و دریا و آنچه را که در آنهاست، آفرید. او خدایی است که همیشه نسبت به وعده‌هایش امین می‌ماند،
7 പീഡിതന്മാർക്ക് ദൈവം ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് ദൈവം ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു.
به داد مظلومان می‌رسد، و گرسنگان را سیر می‌کند. خداوند اسیران را آزاد می‌سازد،
8 യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
چشمان کوران را باز می‌کند و آنان را که زیر بار مشقت خم شده‌اند، راست می‌گرداند. خداوند عادلان را دوست دارد،
9 യഹോവ പരദേശികളെ പരിപാലിക്കുന്നു; കർത്താവ് അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി ദൈവം മറിച്ചുകളയുന്നു.
از غریبان محافظت می‌کند، از یتیمان و بیوه‌زنان نگهداری می‌نماید؛ اما نقشه‌های شریران را نقش بر آب می‌کند.
10 ൧൦ യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിക്കുവിൻ.
خداوند تا ابد سلطنت می‌نماید. ای اورشلیم، خدای تو در طی تمام دورانها حکمرانی خواهد کرد. خداوند را سپاس باد!

< സങ്കീർത്തനങ്ങൾ 146 >