< സങ്കീർത്തനങ്ങൾ 145 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
Cântico de Davi: Eu te exaltarei, meu Deus [e] Rei; e bendirei teu nome para todo o sempre.
2 ൨ ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
Todo dia eu te bendirei, e louvarei teu nome para todo o sempre.
3 ൩ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ.
O SENHOR é grande e muito louvável; sua grandeza é incompreensível.
4 ൪ ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങയുടെ ക്രിയകളെ പുകഴ്ത്തി അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
Geração após geração louvará tuas obras, e anunciarão tuas proezas.
5 ൫ അങ്ങയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും അങ്ങയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും.
Eu falarei da honra gloriosa de tua majestade, e de teus feitos maravilhosos.
6 ൬ മനുഷ്യർ അങ്ങയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ അങ്ങയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും.
E falarão do poder de teus assombrosos feitos; e eu contarei tua grandeza.
7 ൭ അവർ അങ്ങയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; അങ്ങയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
Declararão a lembrança de tua grande bondade; e anunciarão tua justiça alegremente.
8 ൮ യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
Piedoso e misericordioso é o SENHOR; ele demora para se irar, e tem grande bondade.
9 ൯ യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു.
O SENHOR é bom para com todos; e suas misericórdias [estão] sobre todas as obras que ele fez.
10 ൧൦ യഹോവേ, അങ്ങയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും.
Todas as tuas obras louvarão a ti, SENHOR; e teus santos te bendirão.
11 ൧൧ മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും അങ്ങയുടെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
Contarão a glória de teu reino, e falarão de teu poder.
12 ൧൨ അവർ അങ്ങയുടെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി അങ്ങയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും.
Para anunciarem aos filhos dos homens suas proezas, e a honra gloriosa de seu reino.
13 ൧൩ അങ്ങയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
Teu reino é um reino eterno, e teu domínio [dura] geração após geração.
14 ൧൪ വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
O SENHOR segura todos os que caem, e levanta todos os abatidos.
15 ൧൫ എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
Os olhos de todos esperam por ti, e tu lhes dás seu alimento ao seu tempo.
16 ൧൬ അങ്ങ് തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം അങ്ങയുടെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
Tu abres tua mão, e sacias o desejo de todo ser vivo.
17 ൧൭ യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
O SENHOR [é] justo em todos os seus caminhos, e bondoso em todas as suas obras.
18 ൧൮ യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
O SENHOR está perto de todos os que o chamam; de todos os que clamam a ele sinceramente.
19 ൧൯ തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും; അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും.
Ele faz a vontade dos que o temem; e ouve o clamor deles, e os salva.
20 ൨൦ യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും;
O SENHOR protege a todos os que o amam; porém destrói a todos os perversos.
21 ൨൧ എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; സകലജഡവും കർത്താവിന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
Minha boca anunciará louvores ao SENHOR; e todo [ser feito de] carne louvará seu santo nome para todo o sempre.