< സങ്കീർത്തനങ്ങൾ 145 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
Laudatio David. Exaltabo te Deus meus rex: et benedicam nomini tuo in saeculum, et in saeculum saeculi.
2 ദിനംതോറും ഞാൻ അങ്ങയെ വാഴ്ത്തും; ഞാൻ അങ്ങയുടെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
Per singulos dies benedicam tibi: et laudabo nomen tuum in saeculum, et in saeculum saeculi.
3 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവിടുത്തെ മഹിമ അഗോചരമത്രേ.
Magnus Dominus et laudabilis nimis: et magnitudinis eius non est finis.
4 ഒരു തലമുറ മറ്റൊരു തലമുറയോട് അങ്ങയുടെ ക്രിയകളെ പുകഴ്ത്തി അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
Generatio et generatio laudabit opera tua: et potentiam tuam pronunciabunt.
5 അങ്ങയുടെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും അങ്ങയുടെ അത്ഭുതകാര്യങ്ങളെയും പറ്റി അവര്‍ പറയും.
Magnificentiam gloriae sanctitatis tuae loquentur: et mirabilia tua narrabunt.
6 മനുഷ്യർ അങ്ങയുടെ മഹാപ്രവൃത്തികളുടെ ശക്തിയെപ്പറ്റി പ്രസ്താവിക്കും; ഞാൻ അങ്ങയുടെ മഹിമയെ കുറിച്ച് ധ്യാനിക്കും.
Et virtutem terribilium tuorum dicent: et magnitudinem tuam narrabunt.
7 അവർ അങ്ങയുടെ വലിയ നന്മയുടെ ഓർമ്മ പ്രസിദ്ധമാക്കും; അങ്ങയുടെ നീതിയെക്കുറിച്ച് ഘോഷിച്ചുല്ലസിക്കും.
Memoriam abundantiae suavitatis tuae eructabunt: et iustitia tua exultabunt.
8 യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
Miserator et misericors Dominus: patiens, et multum misericors.
9 യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും കർത്താവിന് കരുണ തോന്നുന്നു.
Suavis Dominus universis: et miserationes eius super omnia opera eius.
10 ൧൦ യഹോവേ, അങ്ങയുടെ സകലപ്രവൃത്തികളും അങ്ങേക്കു സ്തോത്രം ചെയ്യും; അങ്ങയുടെ ഭക്തന്മാർ അങ്ങയെ വാഴ്ത്തും.
Confiteantur tibi Domine omnia opera tua: et sancti tui benedicant tibi.
11 ൧൧ മനുഷ്യപുത്രന്മാരോട് അവിടുത്തെ വീര്യപ്രവൃത്തികളും അങ്ങയുടെ രാജത്വത്തിന്റെ തേജസ്സുള്ള പ്രതാപവും പ്രസ്താവിക്കേണ്ടതിന്
Gloriam regni tui dicent: et potentiam tuam loquentur:
12 ൧൨ അവർ അങ്ങയുടെ രാജ്യത്തിന്റെ മഹത്വം പ്രസിദ്ധമാക്കി അങ്ങയുടെ ശക്തിയെക്കുറിച്ച് സംസാരിക്കും.
Ut notam faciant filiis hominum potentiam tuam: et gloriam magnificentiae regni tui.
13 ൧൩ അങ്ങയുടെ രാജത്വം നിത്യരാജത്വം ആകുന്നു; അങ്ങയുടെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
Regnum tuum regnum omnium saeculorum: et dominatio tua in omni generatione et generationem. Fidelis Dominus in omnibus verbis suis: et sanctus in omnibus operibus suis.
14 ൧൪ വീഴുന്നവരെ എല്ലാം യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ എന്റെ അടുക്കൽ അവിടുന്ന് നിവിർത്തുന്നു.
Allevat Dominus omnes, qui corruunt: et erigit omnes elisos.
15 ൧൫ എല്ലാവരുടെയും കണ്ണുകൾ അങ്ങയെ നോക്കി കാത്തിരിക്കുന്നു; അങ്ങ് തത്സമയത്ത് അവർക്ക് ഭക്ഷണം കൊടുക്കുന്നു.
Oculi omnium in te sperant Domine: et tu das escam illorum in tempore opportuno.
16 ൧൬ അങ്ങ് തൃക്കൈ തുറന്ന് ജീവനുള്ളതിനെല്ലാം അങ്ങയുടെ പ്രസാദം കൊണ്ട് തൃപ്തിവരുത്തുന്നു.
Aperis tu manum tuam: et imples omne animal benedictione.
17 ൧൭ യഹോവ തന്റെ സകല വഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
Iustus Dominus in omnibus viis suis: et sanctus in omnibus operibus suis.
18 ൧൮ യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു.
Prope est Dominus omnibus invocantibus eum: omnibus invocantibus eum in veritate.
19 ൧൯ തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സാധിപ്പിക്കും; അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കും.
Voluntatem timentium se faciet, et deprecationem eorum exaudiet: et salvos faciet eos.
20 ൨൦ യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവിടുന്ന് നശിപ്പിക്കും;
Custodit Dominus omnes diligentes se: et omnes peccatores disperdet.
21 ൨൧ എന്റെ വായ് യഹോവയുടെ സ്തുതി പ്രസ്താവിക്കും; സകലജഡവും കർത്താവിന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
Laudationem Domini loquetur os meum: et benedicat omnis caro nomini sancto eius in saeculum, et in saeculum saeculi.

< സങ്കീർത്തനങ്ങൾ 145 >