< സങ്കീർത്തനങ്ങൾ 142 >
1 ൧ ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന. ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.
El sonido de mi clamor subió al Señor; Con mi voz pediré misericordia al Señor.
2 ൨ ദൈവത്തിന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു.
Puse todos mis dolores delante de él; y le dejé claro todo mi problema.
3 ൩ എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ അവിടുന്ന് എന്റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.
Cuando mi espíritu se vence, tus ojos están en mis pasos; las redes se han colocado secretamente en el camino que voy.
4 ൪ എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.
Mirando hacia mi lado derecho, no vi a ningún hombre que fuera mi amigo: no tenía un lugar seguro; nadie tenía ningún cuidado para mi alma.
5 ൫ യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; “അവിടുന്ന് എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.
Te he clamado, oh Señor; He dicho: Tú eres mi lugar seguro y mi herencia en la tierra de los vivos.
6 ൬ എന്റെ നിലവിളിക്ക് ചെവിതരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
Escucha mi clamor, porque estoy sin fuerzas: sácame de las manos de mis enemigos, porque son más fuertes que yo.
7 ൭ ഞാൻ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ; അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.
Saca mi alma de la cárcel, para alabar tu nombre; los rectos alabarán por mí; porque me has dado una recompensa completa.