< സങ്കീർത്തനങ്ങൾ 141 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്ക് വേഗം വരണമേ; ഞാൻ അങ്ങയോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കണമേ.
Ein salme av David. Herre, eg ropar på deg, skunda deg til meg! Vend øyra til mi røyst når eg ropar til deg!
2 ൨ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ.
Lat bøni mi gjelda som røykoffer for ditt andlit, mi hand-upplyfting som kvelds-grjonoffer!
3 ൩ യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കണമേ.
Herre, set vakt for munnen min, vara mi lippe-dør!
4 ൪ ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.
Bøyg ikkje mitt hjarta til noko vondt til å gjera ugudlege gjerningar saman med menner som gjer urett, og ikkje lat meg eta av deira lostemat!
5 ൫ നീതിമാൻ എന്നെ അടിക്കുന്നത് ദയ; അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; എന്റെ തല അത് വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.
Lat ein rettferdig slå meg i kjærleik og tukta meg! Slik hovudsalve skal ikkje mitt hovud forsmå! Um det varer, so set eg mi bøn mot deira vondskap.
6 ൬ അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും.
Deira domarar vert sturta utfyre fjellveggen, og sjølv skal dei høyra mine ord, at dei er yndelege.
7 ൭ നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol )
Som når ein pløgjer og rotar i jordi, so ligg beini våre spreidde kring ved døri til helheimen. (Sheol )
8 ൮ കർത്താവായ യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു. ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ.
For upp til deg, Herre, Herre, ser mine augo, til deg flyr eg, tøm ikkje ut mi sjæl!
9 ൯ അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ.
Vara meg ifrå fella dei hev sett for meg, og snarorne til deim som gjer urett!
10 ൧൦ ഞാൻ രക്ഷപെടുമ്പോൾ ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.
Lat dei ugudlege falla i sine eigne garn, medan eg gjeng uskadd framum!