< സങ്കീർത്തനങ്ങൾ 140 >

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.
To the choirmaster a psalm of David. Rescue me O Yahweh from a man evil from a man of violence you will preserve me.
2 അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു; അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;
[those] who They plan evil things in [the] heart every day they stir up trouble wars.
3 അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു; അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. (സേലാ)
They sharpen tongue their like a snake [the] venom of a viper [is] under lips their (Selah)
4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
Keep me O Yahweh - from [the] hands of [the] wicked from a man of violence you will preserve me [those] who they have planned to trip up footsteps my.
5 ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. (സേലാ)
They have hidden proud [people] - a trap for me and ropes they have spread a net to [the] side of a track snares they have set for me (Selah)
6 “അവിടുന്ന് എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.
I say to Yahweh [are] God my you give ear to! O Yahweh [the] sound of supplications my.
7 എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു.
O Yahweh O Lord [the] strength of salvation my you cover head my in a day of weaponry.
8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. (സേലാ)
May not you grant O Yahweh [the] desires of [the] wicked plot his may not you promote they will arise (Selah)
9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ.
[the] head of Surroundings my [the] mischief of lips their (may it cover them. *Q(K)*)
10 ൧൦ തീക്കനൽ അവരുടെ മേൽ വീഴട്ടെ; ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.
(May they be dropped *Q(K)*) on them burning coals in the fire let someone make fall them in pits [which] not they will arise.
11 ൧൧ വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
A person of tongue not let him be established in the land a person of violence trouble let it hunt him for blows.
12 ൧൨ യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്ന് ഞാൻ അറിയുന്നു.
(I know *Q(k)*) that he will do Yahweh [the] cause of [the] poor [the] justice of needy [people].
13 ൧൩ അതേ, നീതിമാന്മാർ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യും; നേരുള്ളവർ അങ്ങയുടെ സന്നിധിയിൽ വസിക്കും.
Surely righteous [people] they will give thanks to name your they will dwell upright [people] with presence your.

< സങ്കീർത്തനങ്ങൾ 140 >