< സങ്കീർത്തനങ്ങൾ 14 >
1 ൧ സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. “ദൈവം ഇല്ല” എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
Przewodnikowi chóru. Dawidowy. Głupi powiedział w swoim sercu: Nie ma Boga. Są zepsuci, popełniają obrzydliwe czyny. Nie ma nikogo, kto by czynił dobro.
2 ൨ ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണുവാൻ യഹോവ സ്വർഗ്ഗത്തിൽനിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു.
PAN spojrzał z niebios na synów ludzkich, aby zobaczyć, czy jest ktoś rozumny i szukający Boga.
3 ൩ എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.
Wszyscy zboczyli z drogi, wszyscy jednakowo znikczemnieli. Nie ma nikogo, kto by czynił dobro, nie ma ani jednego.
4 ൪ നീതികേട് പ്രവർത്തിക്കുന്നവർ ആരും അത് അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോട് അവർ പ്രാർത്ഥിക്കുന്നില്ല.
Czyż są nierozumni wszyscy czyniący nieprawość, którzy pożerają mój lud, [jakby] chleb jedli, [a] PANA nie wzywają?
5 ൫ അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയോടുകൂടി ഉണ്ട്
Tam ogarnie ich strach, gdyż Bóg jest pośród pokolenia sprawiedliwych.
6 ൬ ദുഷ്കർമ്മികൾ എളിയവന്റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു. എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
Szydzicie z rady ubogiego, ale PAN jest jego ucieczką.
7 ൭ സീയോനിൽനിന്ന് യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ കൊള്ളാമായിരുന്നു! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കുകയും യിസ്രായേൽ ആനന്ദിക്കുകയും ചെയ്യും.
Oby przyszło z Syjonu zbawienie Izraela! Gdy PAN odwróci niewolę swego ludu, Jakub się rozraduje i Izrael się rozweseli.