< സങ്കീർത്തനങ്ങൾ 139 >

1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;
Katoeng kruek zaehoikung hanah. David ih Saam laa. Aw Angraeng, kai to nang pakrong moe, nang panoek.
2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. എന്റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു.
Kang hnuthaih hoi kang doethaih to na panoek, ka poekhaih hae ahmuen kangthla hoiah na panoek.
3 എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു.
Ka caehhaih loklam hoi ka iihhaih doeh nang panoek, ka caehhaih loklamnawk doeh na maat boih.
4 യഹോവേ, അങ്ങ് മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല.
Ka palai mah lok maeto doeh thui ai vop to mah, toe khenah, Aw Angraeng, nangmah loe panoek boih boeh.
5 അങ്ങ് എന്റെ മുമ്പും പിമ്പും അടച്ച് അങ്ങയുടെ കൈ എന്റെ മേൽ വച്ചിരിക്കുന്നു.
Kai hae nang takui moe, ka nuiah ban na koeng.
6 ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.
To baktih palunghahaih loe kai hanah dawnrai parai han kaom hmuen ah ni oh; sang parai moe, ka phak vawt.
7 അങ്ങയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും?
Na Muithla khae hoiah naah maw ka caeh thai tih? To tih ai boeh loe na hmaa hoiah nabangah maw ka cawn thai tih?
8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. (Sheol h7585)
Van ah ka caeh tahang cadoeh, to ah nang na oh; taprong thungah kang song cadoeh, khenah, to ah nang na oh. (Sheol h7585)
9 ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ
Akhawnbang ih pakhraeh to ka tawnh moe, tuipui zaeh ahmuen kangthla ah ka zawk langlacadoeh;
10 ൧൦ അവിടെയും അങ്ങയുടെ കൈ എന്നെ നടത്തും; അങ്ങയുടെ വലങ്കൈ എന്നെ പിടിക്കും.
na ban hoiah kai nang zae ueloe, na bantang ban hoiah nang patawn tih.
11 ൧൧ “ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ
Vinghaih mah kai na khuk khoep tangtang tih boeh, tiah ka thuih cadoeh, ka taengah aanghaih to om tih.
12 ൧൨ ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് തുല്യം തന്നെ.
Ue, vinghaih mah kai na khuk thai mak ai; khoving loe khodai baktiah aang tih; nang hanah loe vinghaih hoi aanghaih to anghmong.
13 ൧൩ അങ്ങല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു.
Ka tak thung ih angannawk loe nangmah ni na sak; kam no zokthung ah ka oh naah nang khuk hmoek boeh.
14 ൧൪ ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
Kai hae zitthok hoi dawnrai koi kaom ah nang sak pongah, nang to kang pakoeh han; na sak ih hmuennawk loe dawnrai han oh, tiah ka hinghaih mah kahoih ah panoek.
15 ൧൫ ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല.
Kai hae sak naah kathuk koek ahmuen ah tamquta hoiah nang sak; ka takpum hae nang khae hoiah anghawk thai ai.
16 ൧൬ ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങയുടെ കണ്ണ് എന്നെ കണ്ടു; എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ എഴുതിയിരുന്നു;
Kacung ai ah sak ih, ka takpum hae mik hoiah na hnuk boeh; nihcae ih krang to om ai vop moe, mi doeh om ai naah, ka sak ih hmuennawk to na cabu thungah na tarik boih boeh.
17 ൧൭ ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ വിചാരങ്ങൾ എത്ര ഘനമായവ! അവയുടെ ആകെത്തുകയും എത്ര വലിയത്!
Aw Sithaw, na poekhaihnawk loe kai hanah atho oh parai! Kroeklaek ai khoek to kawk!
18 ൧൮ അവ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങയുടെ അടുക്കൽ ഇരിക്കുന്നു.
Ka kroek nahaeloe, savuet pongah pop kue tih; kang thawk tahang naah, nang khaeah ni ka oh poe vop.
19 ൧൯ ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; ക്രൂരജനമേ, എന്നെവിട്ടു പോകുവിൻ.
Aw Angraeng, kasae kaminawk loe na hum tangtang tih; to pongah nangcae athii anghae kaminawk, kai khae hoi kangthla ah om oh.
20 ൨൦ അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു; അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ നാമം വൃഥാ എടുക്കുന്നു.
Nihcae mah nang to kasae thuih o moe, na misanawk mah na hmin to atho kaom ai ah patoh o boeh.
21 ൨൧ യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ?
Aw Angraeng, nang hnuma kaminawk to ka hnukma moe, nang misa angthawk thuih kaminawk to ka panuet na ai maw?
22 ൨൨ ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
Nihcae to ka hnukma tangtang, nihcae loe ka misa ah ni ka poek.
23 ൨൩ ദൈവമേ, എന്നെ പരിശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയണമേ.
Aw Sithaw, na pakrong ah loe, ka palungthin hae panoek pae ah; na tanoek ah loe, ka poekhaihnawk hae panoek ah.
24 ൨൪ വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്ന് നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തണമേ.
Sethaih loklam to ka pazui maw pazui ai tito khen ah loe, dungzan loklam ah na caeh haih ah.

< സങ്കീർത്തനങ്ങൾ 139 >