< സങ്കീർത്തനങ്ങൾ 138 >
1 ൧ ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും.
Qalbigayga oo dhan ayaan kugu mahadnaqi doonaa, Oo ilaahyada hortooda ayaan ammaan kuugu gabyi doonaa,
2 ൨ ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു.
Waxaan u soo tukan doonaa macbudkaaga quduuska ah xaggiisa, Oo magacaagana waxaan ugu mahadnaqi doonaa raxmaddaada iyo runtaada aawadood, Waayo, eraygaaga ayaad ka sii weynaysay magacaaga oo dhan.
3 ൩ ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
Maalintii aan qayshaday waad ii jawaabtay, Waanad igu kalsooni gelisay xooggii aad naftayda u yeeshay.
4 ൪ യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയുടെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്ക് സ്തോത്രം ചെയ്യും.
Rabbiyow, boqorrada dhulka jooga oo dhammu way kugu mahadnaqi doonaan, Waayo, waxay maqlaan erayada afkaaga.
5 ൫ അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
Haah, way ka gabyi doonaan jidadka Rabbiga, Waayo, ammaanta Rabbigu waa weyn tahay.
6 ൬ യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.
Waayo, in kastoo Rabbigu sarreeyo, haddana wuu fiiriyaa kuwa hooseeya, Laakiinse kan kibra meel fog buu ka yaqaan.
7 ൭ ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.
In kastoo aan ku dhex socdo dhibaato waad i soo noolayn doontaa, Oo waxaad gacantaada ku soo fidin doontaa cadhada cadaawayaashayda, Oo gacantaada midigna way i badbaadin doontaa.
8 ൮ യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും; യഹോവേ, അങ്ങയുടെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
Rabbigaa kaamil ka dhigi doona waxa igu saabsan, Rabbiyow, naxariistaadu weligeedba way sii waartaa, Ha ka tegin shuqulladii gacmahaaga.