< സങ്കീർത്തനങ്ങൾ 138 >

1 ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും.
Davidův. Oslavovati tě budu, Pane, celým srdcem svým, a před mocnými žalmy tobě zpívati.
2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, അങ്ങയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; അങ്ങയുടെ നാമവും അങ്ങയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു.
Skláněti se budu k chrámu svatému tvému, a oslavovati jméno tvé pro milosrdenství tvé a pro pravdu tvou; nebo jsi zvelebil nade všecko jméno své a slovo své.
3 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
Kteréhokoli dne vzýval jsem tě, vyslyšels mne, a obdařils silou duši mou.
4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങയുടെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്ക് സ്തോത്രം ചെയ്യും.
Oslavovati tě budou, Hospodine, i všickni králové země, když uslyší řeč úst tvých.
5 അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.
A zpívati budou o cestách Hospodinových, a že veliká jest sláva Hospodinova,
6 യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു.
A ač vyvýšený jest Hospodin, však že na poníženého patří, a vysokomyslného zdaleka zná.
7 ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; അങ്ങയുടെ വലങ്കൈ എന്നെ രക്ഷിക്കും.
Bych pak chodil u prostřed ssoužení, obživíš mne; proti vzteklosti nepřátel mých vztáhneš ruku svou, a tak vysvobodí mne pravice tvá.
8 യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും; യഹോവേ, അങ്ങയുടെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.
Hospodin dokoná za mne; nebo milosrdenství tvé, Hospodine, na věky, aniž díla rukou svých kdy opustíš.

< സങ്കീർത്തനങ്ങൾ 138 >