< സങ്കീർത്തനങ്ങൾ 137 >
1 ൧ ബാബേൽനദികളുടെ തീരത്ത് ഞങ്ങൾ ഇരുന്നു, സീയോനെ ഓർമ്മിച്ചപ്പോൾ ഞങ്ങൾ കരഞ്ഞു.
Ní ẹ̀bá odò Babeli, níbẹ̀ ni àwa gbé jókòó àwa sì sọkún nígbà tí àwa rántí Sioni.
2 ൨ അതിന്റെ നടുവിലുള്ള അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു.
Àwa fi dùùrù wa kọ́ sí orí igi wílò, tí ó wà láàrín rẹ̀.
3 ൩ ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: “സീയോൻഗീതങ്ങളിൽ ഒന്ന് പാടുവിൻ” എന്ന് പറഞ്ഞു; ഞങ്ങളെ പീഡിപ്പിച്ചവർ ഗീതങ്ങളും സന്തോഷവും ഞങ്ങളോടു ചോദിച്ചു.
Nítorí pé níbẹ̀ ni àwọn tí ó kó wa ní ìgbèkùn béèrè orin lọ́wọ́ wa, àti àwọn tí ó ni wá lára béèrè ìdárayá; wọn wí pé, “Ẹ kọ orin Sioni kan fún wa!”
4 ൪ ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ?
Àwa ó ti ṣe kọ orin Olúwa ní ilẹ̀ àjèjì
5 ൫ യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈകൊണ്ട് കിന്നരം വായിക്കുവാന്‍ എനിക്ക് പ്രപ്തിയില്ലാതെ പോകട്ടെ.
Jerusalẹmu, bí èmi bá gbàgbé rẹ jẹ́ kí ọwọ́ ọ̀tún mi kí ó gbàgbé ìlò rẹ̀.
6 ൬ നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ.
Bí èmi kò bá rántí rẹ, jẹ́ kí ahọ́n mi kí ó lẹ̀ mọ́ èrìgì mi; bí èmi kò bá fi Jerusalẹmu ṣáájú olórí ayọ̀ mi gbogbo.
7 ൭ “ഇടിച്ചുകളയുവിൻ, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളയുവിൻ!” എന്നിങ്ങനെ പറഞ്ഞ ഏദോമ്യർക്കായി യഹോവേ, യെരൂശലേമിന്റെ നാൾ ഓർമ്മിക്കണമേ.
Olúwa rántí ọjọ́ Jerusalẹmu, lára àwọn ọmọ Edomu, àwọn ẹni tí ń wí pé, “Wó o palẹ̀, wó o palẹ̀ dé ìpìlẹ̀ rẹ̀!”
8 ൮ നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോട് ചെയ്യുന്നവൻ ഭാഗ്യവാൻ.
Ìwọ, ọmọbìnrin Babeli, ẹni tí a ó parun; ìbùkún ni fún ẹni tí ó san án fún ọ bí ìwọ ti rò sí wa.
9 ൯ നിന്റെ കുഞ്ഞുങ്ങളെ പിടിച്ച് പാറമേൽ അടിച്ചുകളയുന്നവൻ ഭാഗ്യവാൻ.
Ìbùkún ni fún ẹni tí ó mú ọmọ wẹ́wẹ́ rẹ tí ó sì fi wọ́n ṣán òkúta.