< സങ്കീർത്തനങ്ങൾ 136 >
1 ൧ യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧ਯਹੋਵਾਹ ਦਾ ਧੰਨਵਾਦ ਕਰੋ ਜੋ ਉਹ ਭਲਾ ਹੈ, ਤੇ ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ।
2 ൨ ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
੨ਦੇਵਤਿਆਂ ਦੇ ਪਰਮੇਸ਼ੁਰ ਦਾ ਧੰਨਵਾਦ ਕਰੋ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ।
3 ൩ കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
੩ਪ੍ਰਭੂਆਂ ਦੇ ਪ੍ਰਭੂ ਦਾ ਧੰਨਵਾਦ ਕਰੋ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ।
4 ൪ ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੪ਉਸੇ ਦਾ ਜੋ ਇਕੱਲਾ ਹੀ ਵੱਡੇ-ਵੱਡੇ ਅਚਰਜਾਂ ਨੂੰ ਕਰਦਾ ਹੈ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
5 ൫ ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੫ਉਸੇ ਦਾ ਜਿਸ ਨੇ ਅਕਾਸ਼ ਨੂੰ ਬੁੱਧ ਨਾਲ ਬਣਾਇਆ ਹੈ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
6 ൬ ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੬ਉਸੇ ਦਾ ਜਿਸ ਨੇ ਧਰਤੀ ਨੂੰ ਪਾਣੀਆਂ ਉੱਤੇ ਫੈਲਾਇਆ ਹੈ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
7 ൭ വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੭ਉਸੇ ਦਾ ਜਿਸ ਨੇ ਵੱਡੀਆਂ-ਵੱਡੀਆਂ ਜੋਤਾਂ ਨੂੰ ਬਣਾਇਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
8 ൮ പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੮ਸੂਰਜ ਨੂੰ ਕਿ ਉਹ ਦਿਨ ਉੱਤੇ ਰਾਜ ਕਰੇ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
9 ൯ രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੯ਚੰਦਰਮਾਂ ਤੇ ਤਾਰਿਆਂ ਨੂੰ ਕਿ ਓਹ ਰਾਤ ਉੱਤੇ ਰਾਜ ਕਰਨ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
10 ൧൦ ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੦ਉਸੇ ਦਾ ਜਿਸ ਮਿਸਰ ਦੇ ਪਹਿਲੌਠਿਆਂ ਨੂੰ ਮਾਰਿਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
11 ൧൧ അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੧ਅਤੇ ਇਸਰਾਏਲ ਨੂੰ ਉਨ੍ਹਾਂ ਦੇ ਵਿੱਚ ਕੱਢ ਲਿਆਇਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
12 ൧൨ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੨ਤਕੜੇ ਹੱਥ ਤੇ ਪਸਾਰੀ ਹੋਈ ਬਾਂਹ ਨਾਲ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
13 ൧൩ ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੩ਉਸੇ ਦਾ ਜਿਸ ਲਾਲ ਸਮੁੰਦਰ ਨੂੰ ਪਾੜ ਕੇ ਦੋ ਹਿੱਸੇ ਕਰ ਦਿੱਤਾ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
14 ൧൪ അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੪ਅਤੇ ਇਸਰਾਏਲ ਨੂੰ ਉਹ ਦੇ ਵਿੱਚੋਂ ਦੀ ਲੰਘਾ ਲਿਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
15 ൧൫ ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੫ਅਤੇ ਫ਼ਿਰਊਨ ਤੇ ਉਹ ਦੀ ਫੌਜ ਨੂੰ ਲਾਲ ਸਮੁੰਦਰ ਵਿੱਚ ਝਾੜ ਸੁੱਟਿਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
16 ൧൬ തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੬ਉਸੇ ਦਾ ਜੋ ਆਪਣੀ ਪਰਜਾ ਨੂੰ ਉਜਾੜ ਦੇ ਵਿੱਚ ਲਈ ਤੁਰਿਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
17 ൧൭ മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੭ਉਸੇ ਦਾ ਜਿਸ ਵੱਡੇ-ਵੱਡੇ ਰਾਜਿਆਂ ਨੂੰ ਮਾਰਿਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
18 ൧൮ ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੮ਅਤੇ ਤੇਜਵਾਨ ਰਾਜਿਆਂ ਨੂੰ ਵੱਢ ਸੁੱਟਿਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
19 ൧൯ അമോര്യരുടെ രാജാവായ സീഹോനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੧੯ਅਮੋਰੀਆਂ ਦੇ ਰਾਜੇ ਸੀਹੋਨ ਨੂੰ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
20 ൨൦ ബാശാൻരാജാവായ ഓഗിനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੨੦ਬਾਸ਼ਾਨ ਦੇ ਰਾਜੇ ਓਗ ਨੂੰ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
21 ൨൧ അവരുടെ ദേശം അവകാശമായി കൊടുത്തു - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੨੧ਅਤੇ ਉਨ੍ਹਾਂ ਦੇ ਦੇਸ ਨੂੰ ਮਿਲਖ਼ ਵਿੱਚ ਦੇ ਦਿੱਤਾ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
22 ൨൨ തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੨੨ਆਪਣੇ ਦਾਸ ਇਸਰਾਏਲ ਦੀ ਮਿਲਖ਼ ਵਿੱਚ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
23 ൨൩ നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੨੩ਜਿਸ ਸਾਡੇ ਮੰਦੇ ਹਾਲ ਵਿੱਚ ਸਾਨੂੰ ਚੇਤੇ ਕੀਤਾ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
24 ൨൪ നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੨੪ਅਤੇ ਸਾਨੂੰ ਸਾਡੇ ਵਿਰੋਧੀਆਂ ਤੋਂ ਛੁਡਾਇਆ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
25 ൨൫ സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੨੫ਜੋ ਸਭ ਜੀਵਾਂ ਨੂੰ ਰੋਟੀ ਦਿੰਦਾ ਹੈ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ,
26 ൨൬ സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
੨੬ਅਕਾਸ਼ ਦੇ ਪਰਮੇਸ਼ੁਰ ਦਾ ਧੰਨਵਾਦ ਕਰੋ, ਉਹ ਦੀ ਦਯਾ ਸਦਾ ਦੀ ਹੈ!।