< സങ്കീർത്തനങ്ങൾ 133 >
1 ൧ ദാവീദിന്റെ ഒരു ആരോഹണഗീതം. ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
Ein Stufenlied, von David. - Wie lieblich ist's, wie schön, - schaut nur! - wenn Brüder beieinander bleiben!
2 ൨ അത്, വസ്ത്രത്തിന്റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്റെ താടിയിലേക്ക്, ഒഴുകുന്ന അവന്റെ തലയിലെ വിശേഷതൈലം പോലെയും
Wie köstlich Salböl von dem Haupt herabließt auf den Bart und wie der Aaronsbart auf des Gewandes Borte niederwallt
3 ൩ സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലയോ യഹോവ അനുഗ്രഹവും ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.
und wie der Tau des Hermon auf dürre Bergesteile niederströmt, so spendet Segen dort der Herr, ein Leben bis in Ewigkeit.