< സങ്കീർത്തനങ്ങൾ 132 >

1 ആരോഹണഗീതം. യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.
Ricordati, Signore, di Davide, di tutte le sue prove, Canto delle ascensioni.
2 അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
quando giurò al Signore, al Potente di Giacobbe fece voto:
3 “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ
«Non entrerò sotto il tetto della mia casa, non mi stenderò sul mio giaciglio,
4 ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
non concederò sonno ai miei occhi né riposo alle mie palpebre,
5 ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല”.
finché non trovi una sede per il Signore, una dimora per il Potente di Giacobbe».
6 നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.
Ecco, abbiamo saputo che era in Efrata, l'abbiamo trovata nei campi di Iàar.
7 നാം ദൈവത്തിന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക.
Entriamo nella sua dimora, prostriamoci allo sgabello dei suoi piedi.
8 യഹോവേ, അങ്ങയുടെ ബലത്തിന്റെ പെട്ടകവുമായി അങ്ങയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.
Alzati, Signore, verso il luogo del tuo riposo, tu e l'arca della tua potenza.
9 അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
I tuoi sacerdoti si vestano di giustizia, i tuoi fedeli cantino di gioia.
10 ൧൦ അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.
Per amore di Davide tuo servo non respingere il volto del tuo consacrato.
11 ൧൧ “ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും;
Il Signore ha giurato a Davide e non ritratterà la sua parola: «Il frutto delle tue viscere io metterò sul tuo trono!
12 ൧൨ നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല.
Se i tuoi figli custodiranno la mia alleanza e i precetti che insegnerò ad essi, anche i loro figli per sempre sederanno sul tuo trono».
13 ൧൩ യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.
Il Signore ha scelto Sion, l'ha voluta per sua dimora:
14 ൧൪ “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;
«Questo è il mio riposo per sempre; qui abiterò, perché l'ho desiderato.
15 ൧൫ അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും.
Benedirò tutti i suoi raccolti, sazierò di pane i suoi poveri.
16 ൧൬ അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
Rivestirò di salvezza i suoi sacerdoti, esulteranno di gioia i suoi fedeli.
17 ൧൭ അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.
Là farò germogliare la potenza di Davide, preparerò una lampada al mio consacrato.
18 ൧൮ ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും”.
Coprirò di vergogna i suoi nemici, ma su di lui splenderà la corona».

< സങ്കീർത്തനങ്ങൾ 132 >