< സങ്കീർത്തനങ്ങൾ 132 >
1 ൧ ആരോഹണഗീതം. യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഓർക്കണമേ.
A Song of the going up. Lord, give thought to David, and to all his troubles;
2 ൨ അവൻ യഹോവയോടു സത്യംചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
How he made an oath to the Lord, and gave his word to the great God of Jacob, saying,
3 ൩ “യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ സര്‍വ്വശക്തനായ ദൈവത്തിനു ഒരു നിവാസം കണ്ടെത്തുംവരെ
Truly, I will not come into my house, or go to my bed,
4 ൪ ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
I will not give sleep to my eyes, or rest to my eyeballs,
5 ൫ ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല”.
Till I have got a place for the Lord, a resting-place for the great God of Jacob.
6 ൬ നാം എഫ്രാത്തയിൽ അതിനെക്കുറിച്ച് കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.
We had news of it at Ephrathah: we came to it in the fields of the wood.
7 ൭ നാം ദൈവത്തിന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവിടുത്തെ പാദപീഠത്തിൽ നമസ്കരിക്കുക.
Let us go into his tent; let us give worship at his feet.
8 ൮ യഹോവേ, അങ്ങയുടെ ബലത്തിന്റെ പെട്ടകവുമായി അങ്ങയുടെ വിശ്രാമത്തിലേക്ക് എഴുന്നള്ളണമേ.
Come back, O Lord, to your resting-place; you and the ark of your strength.
9 ൯ അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങയുടെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
Let your priests be clothed with righteousness; and let your saints give cries of joy.
10 ൧൦ അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത് അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ തിരസ്ക്കരിക്കരുതേ.
Because of your servant David, do not give up your king.
11 ൧൧ “ഞാൻ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തിൽ ഇരുത്തും;
The Lord gave a true oath to David, which he will not take back, saying, I will give your kingdom to the fruit of your body.
12 ൧൨ നിന്റെ മക്കൾ എന്റെ നിയമവും ഞാൻ അവർക്ക് ഉപദേശിച്ച സാക്ഷ്യവും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് യഹോവ ദാവീദിനോട് ആണയിട്ട് സത്യം; കർത്താവ് അതിൽനിന്ന് മാറുകയില്ല.
If your children keep my word, and the teachings which I will give them, their children will be rulers of your kingdom for ever.
13 ൧൩ യഹോവ സീയോനെ തിരഞ്ഞെടുക്കുകയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കുകയും ചെയ്തു.
For the Lord's heart is on Zion, desiring it for his resting-place.
14 ൧൪ “അത് എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും;
This is my rest for ever: here will I ever be; for this is my desire.
15 ൧൫ അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാർക്ക് അപ്പംകൊണ്ട് തൃപ്തി വരുത്തും.
My blessing will be on her food; and her poor will be full of bread.
16 ൧൬ അതിലെ പുരോഹിതന്മാരെ രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
Her priests will be clothed with salvation; and her saints will give cries of joy.
17 ൧൭ അവിടെ ഞാൻ ദാവീദിന് ഒരു കൊമ്പ് മുളപ്പിക്കും; എന്റെ അഭിഷിക്തന് ഒരു ദീപം ഒരുക്കിയിട്ടുമുണ്ട്.
There I will make the horn of David fertile: I have made ready a light for my king.
18 ൧൮ ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും”.
His haters will be clothed with shame; but I will make his crown shining.