< സങ്കീർത്തനങ്ങൾ 129 >
1 ൧ ആരോഹണഗീതം. യിസ്രായേൽ പറയേണ്ടത്: “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
Ein Stufenlied. - Sie haben mich schon oft von Jugend an bedrängt." So spreche Israel!
2 ൨ അതെ, അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.
"Schon oft von Jugend an bedrängt, jedoch nicht überwältigt.
3 ൩ ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു; ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി”.
Mit meinem Rücken pflügten sie und dehnten ihre Ackerfelder in die Weite.
4 ൪ യഹോവ നീതിമാനാകുന്നു; അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു.
Der Herr jedoch, gerecht, zerhaut der Frevler Stränge."
5 ൫ സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ.
In Schande sollen weichen all die Hasser Sions.
6 ൬ വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ.
Sie seien wie das Gras auf Dächern, das vor dem Blühen schon verdorrt!
7 ൭ കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോ കറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല.
Der Schnitter füllt nicht seine Hand damit, nicht seinen Schoß der Garbenbinder.
8 ൮ “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു” എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.
Und keiner der Vorübergehenden ruft: "Des Herren Segen über euch! Wir grüßen euch im Namen des Herrn."