< സങ്കീർത്തനങ്ങൾ 127 >

1 ശലോമോന്റെ ഒരു ആരോഹണഗീതം. യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.
Canticum graduum Salomonis. Nisi Dominus aedificaverit domum, in vanum laboraverunt qui aedificant eam. Nisi Dominus custodierit civitatem, frustra vigilat qui custodit eam.
2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു.
Vanum est vobis ante lucem surgere: surgite postquam sederitis, qui manducatis panem doloris. Cum dederit dilectis suis somnum:
3 മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ.
ecce hereditas Domini filii: merces, fructus ventris.
4 വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
Sicut sagittae in manu potentis: ita filii excussorum.
5 അവരെക്കൊണ്ട് തന്റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.
Beatus vir qui implevit desiderium suum ex ipsis: non confundetur cum loquetur inimicis suis in porta.

< സങ്കീർത്തനങ്ങൾ 127 >