< സങ്കീർത്തനങ്ങൾ 127 >
1 ൧ ശലോമോന്റെ ഒരു ആരോഹണഗീതം. യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു.
Hodočasnička pjesma. Salomonova. Ako Jahve kuću ne gradi, uzalud se muče graditelji. Ako Jahve grad ne čuva, uzalud stražar bdi.
2 ൨ നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതും വളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു.
Uzalud vam je ustat prije zore i dugo u noć sjediti, vi što jedete kruh muke: miljenicima svojim u snu on daje.
3 ൩ മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ.
Evo: sinovi su Jahvin dar, plod utrobe njegova je nagrada.
4 ൪ വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ.
Strelica u ruci ratnika - to su sinovi mladosti.
5 ൫ അവരെക്കൊണ്ട് തന്റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.
Blago čovjeku koji njima napuni tobolac, neće se postidjeti kad se prÓeo bude s dušmanom na vratima.