< സങ്കീർത്തനങ്ങൾ 125 >
1 ൧ ആരോഹണഗീതം. യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.
Pieśń stopni. Ci, którzy ufają PANU, są jak góra Syjon, która się nie porusza, [ale] trwa na wieki.
2 ൨ പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
[Jak] góry otaczają Jeruzalem, [tak] PAN otacza swój lud, teraz i na wieki.
3 ൩ നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന് ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.
Nie zaciąży bowiem berło niegodziwych nad losem sprawiedliwych, by sprawiedliwi nie wyciągali swych rąk ku nieprawości.
4 ൪ യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ.
Czyń dobrze, PANIE, dobrym i tym, którzy są prawego serca.
5 ൫ എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
A tych, którzy zbaczają na kręte swe drogi, niech PAN odprawi wraz z czyniącymi nieprawość. Niech [będzie] pokój nad Izraelem.