< സങ്കീർത്തനങ്ങൾ 125 >

1 ആരോഹണഗീതം. യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു.
(Sang til Festrejserne.) De der stoler På HERREN, er som Zions bjerg, der aldrig i evighed rokkes.
2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെ യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
Jerusalem ligger hegnet af Bjerge; og HERREN hegner sit Folk fra nu og til evig Tid:
3 നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന് ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല.
Han lader ej Gudløsheds Herskerskerstav tynge retfærdiges Lod, at retfærdige ikke skal udrække Hånden til Uret.
4 യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ.
HERRE, vær god mod de gode, de oprigtige af Hjertet;
5 എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.
men dem, der slår ind på krogveje, dem bortdrive HERREN tillige med Udådsmænd. Fred over Israel!

< സങ്കീർത്തനങ്ങൾ 125 >