< സങ്കീർത്തനങ്ങൾ 124 >
1 ൧ ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേൽ ഇപ്പോൾ പറയേണ്ടത് “യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,
Če ne bi bil Gospod, ki je bil na naši strani, lahko sedaj reče Izrael,
2 ൨ അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ
če ne bi bil Gospod, ki je bil na naši strani, ko so ljudje vstali zoper nas,
3 ൩ അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ, അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
tedaj [bi] nas žive požrli, ko je bil njihov bes vžgan zoper nas,
4 ൪ വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു;
tedaj [bi] nas vode preplavile, vodni tok [bi] tekel preko naše duše,
5 ൫ പ്രളയജലം നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു.
tedaj [bi] vode ponosa tekle preko naše duše.
6 ൬ നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ”.
Blagoslovljen [bodi] Gospod, ki nas ni izročil njihovim zobem kakor plen.
7 ൭ വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെ നമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
Naša duša je kakor ptica ušla iz zanke ptičarjev; zanka je pretrgana in mi smo ušli.
8 ൮ നമ്മളുടെ സഹായം ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.
Naša pomoč je v imenu Gospodovem, ki je naredil nebo in zemljo.