< സങ്കീർത്തനങ്ങൾ 123 >
1 ൧ ആരോഹണഗീതം. സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
Песнь восхождения. К Тебе возвожу очи мои, Живущий на небесах!
2 ൨ ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവിടുന്ന് ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
Вот, как очи рабов обращены на руку господ их, как очи рабы - на руку госпожи ее, так очи наши - к Господу, Богу нашему, доколе Он помилует нас.
3 ൩ യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
Помилуй нас, Господи, помилуй нас, ибо довольно мы насыщены презрением;
4 ൪ സുഖിമാൻന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ച് ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.
довольно насыщена душа наша поношением от надменных и уничижением от гордых.